
ചെന്നൈ: അടുത്ത ഐപിഎല്‍(IPL 2022) സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി(CSK) കളിക്കുമെന്ന സൂചന നല്‍കി നായകന്‍ എം എസ് ധോണി(MS Dhoni). ഐപിഎല്‍ കിരീടം നേടിയ ചെന്നൈ ടീമിനെ ആദരിക്കാനായി ചെന്നൈയില്‍ നടത്തിയ ചടങ്ങിലാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍റെ അവസാന ഏകദിനം ഞാന്‍ കളിച്ചത് എന്‍റെ നാടായ റാഞ്ചിയിലായിരുന്നു. അതുപോലെ എന്‍റെ അവസാന ടി20 മത്സരം ചെന്നൈയില്‍ കളിക്കണമെന്നാണ് ആഗ്രഹം. ചിലപ്പോഴത് അടുത്ത വര്‍ഷം നടക്കുമായിരിക്കും. ചിലപ്പോള്‍ നാലോ അഞ്ചോ കൊല്ലമെടുത്തേക്കാം. അതൊന്നും നമുക്കറിയില്ലല്ലോ-ധോണി പറഞ്ഞു.
ചെന്നൈയിലെ കാണികള്‍ എല്ലായ്പ്പോഴും മികച്ച കളി പുറത്തെടുക്കുന്നവരെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നവരാണ്. അത് എതിരാളികളാണെങ്കില്‍ പോലും അങ്ങനെയാണ്. പലപ്പോഴും നമ്മുടെ ടീം മാത്രം മികച്ച പ്രകടനം നടത്തുന്നവരുണ്ട്. എന്നാല്‍ ചെന്നൈ ആരാധകര്‍ അങ്ങനെയല്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുമ്പോഴും ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി കിട്ടിയ ഗ്രൗണ്ടുകളിലൊന്ന് ചെന്നൈയിലെ ചെപ്പോക്ക് ആയിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്.
ചെന്നൈ ആരാധകര്‍ക്ക് കളിയോടുള്ള ഇഷ്ടവും കളിയെക്കുറിച്ചുള്ള അറിവും അത്രമാത്രമാണ്. 2020ലെ സീസണില്‍ പ്ലേ ഓഫിന് യോഗ്യത നേടാനാവാതെ പുറത്തായത് യഥാര്‍ത്ഥത്തില്‍ ടീം അംഗങ്ങളെയെല്ലാം പ്രചോദിപ്പിക്കുകയാണ് ചെയ്തത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കാരണമായതും അതുതന്നെയാണെന്നും ധോണി പറഞ്ഞു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ നാലാം കിരീടത്തില്‍ മുത്തമിട്ടത്. കൊവിഡ് പ്രതിസന്ധിമൂലം ഐപിഎല്‍ മത്സരങ്ങളുടെ രണ്ടാം പാദം യുഎഇയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അടുത്ത ഐപിഎല്‍ സീസണ്‍ ഇന്ത്യയില്‍ തന്നെയായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!