IPL 2022: പഞ്ചാബിനെതിരെ ചെന്നൈക്ക് ടോസ്, മൂന്ന് മാറ്റങ്ങളോടെ പഞ്ചാബ്

Published : Apr 25, 2022, 07:09 PM IST
IPL 2022: പഞ്ചാബിനെതിരെ ചെന്നൈക്ക് ടോസ്, മൂന്ന് മാറ്റങ്ങളോടെ പഞ്ചാബ്

Synopsis

നിലനില്‍പിനായി പൊരുതുന്ന ടീമുകളാണ് ചെന്നൈയും പഞ്ചാബും. ഏഴ് കളിയില്‍ മൂന്ന് ജയമുള്ള പഞ്ചാബ് എട്ടും രണ്ട് ജയമുള്ള ചെന്നൈ ഒന്‍പതും സ്ഥാനങ്ങളിലാണ്. ഈ സീസണില്‍ നായകന്‍മാരായി അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളിനും രവീന്ദ്ര ജഡേജയ്ക്കും (Ravindra Jadeja) ഇതുവരെ യഥാര്‍ഥ മികവിലേക്ക് എത്താനായിട്ടില്ല.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് (CSK vs PBKS) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ചെന്നൈ ഇന്നിറങ്ങുന്നത്. അതേസമയം, പഞ്ചാബ് ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ഷാരൂഖ് ഖാന് പകരം റിഷി ധവാന്‍ പഞ്ചാബ് ടീമിലെത്തി. പേസര്‍ സന്ദീപ് ശര്‍മ അന്തിമ ഇലവനില്‍ തിരിച്ചെത്തിയപ്പോള്‍ ഭാനുക രാജപക്സെയും പഞ്ചാബിന്‍റെ അന്തിമ ഇലവനിലെത്തി.

നിലനില്‍പിനായി പൊരുതുന്ന ടീമുകളാണ് ചെന്നൈയും പഞ്ചാബും. ഏഴ് കളിയില്‍ മൂന്ന് ജയമുള്ള പഞ്ചാബ് എട്ടും രണ്ട് ജയമുള്ള ചെന്നൈ ഒന്‍പതും സ്ഥാനങ്ങളിലാണ്. ഈ സീസണില്‍ നായകന്‍മാരായി അരങ്ങേറ്റം കുറിച്ച മായങ്ക് അഗര്‍വാളിനും രവീന്ദ്ര ജഡേജയ്ക്കും (Ravindra Jadeja) ഇതുവരെ യഥാര്‍ഥ മികവിലേക്ക് എത്താനായിട്ടില്ല. അവസാന കളിയില്‍ ധോണിക്കരുത്തില്‍ (MS Dhoni) ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാംപ്യന്‍മാര്‍. ബൗളര്‍മാര്‍ താളം വീണ്ടെടുക്കുന്നതും റുതുരാജ് ഗെയ്കവാദ് ഫോം വീണ്ടെടുത്തതും ആശ്വാസം.

ലിയാം ലിവിംഗ്സ്റ്റണിന്‍റെ ബാറ്റിനെ അമിതമായി ആശ്രയിക്കുന്നതാണ് പഞ്ചാബിന്‍റെ പ്രതിസന്ധി.പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരുടെയും ചെന്നൈ ബൗളര്‍മാരുടെയും പ്രകടനമായിരിക്കും നിര്‍ണായകമാവുക. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മേല്‍ക്കൈ ചെന്നൈയ്ക്ക്. പതിനഞ്ച് കളിയില്‍ ജയം ചെന്നൈയ്‌ക്കൊപ്പം. പഞ്ചാബ് ജയിച്ചത് പതിനൊന്ന് കളിയില്‍.

പഞ്ചാബ് കിംഗ്‌സ്: Mayank Agarwal(c), Shikhar Dhawan, Jonny Bairstow, Liam Livingstone, Jitesh Sharma(w), Bhanuka Rajapaksa, Rishi Dhawan, Kagiso Rabada, Rahul Chahar, Sandeep Sharma, Arshdeep Singh.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: Ruturaj Gaikwad, Robin Uthappa, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Mitchell Santner, Dwaine Pretorius, Dwayne Bravo, Mukesh Choudhary, Maheesh Theekshana.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍