IPL 2022 : ആരായിരിക്കും വരുന്ന ഐപിഎല്‍ ഫൈനലിലെ ഒരു ടീം? പ്രവചനം നടത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം

Published : Feb 15, 2022, 07:33 PM IST
IPL 2022 : ആരായിരിക്കും വരുന്ന ഐപിഎല്‍ ഫൈനലിലെ ഒരു ടീം? പ്രവചനം നടത്തി മുന്‍ ഓസ്‌ട്രേലിയന്‍ താരം

Synopsis

ഫൈനലിലെത്താനുള്ള സാധ്യതയുള്ള ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് (Brad Hogg). ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളുടെ വച്ചാണ് ഹോഡ് ടീമിന്റെ ശക്തി അളക്കുന്നത്.

സിഡ്‌നി: ഞായറാഴ്ച്ചയാണ് ഐപിഎല്‍ താരലേലത്തിന് (IPL Auction) സമാപനമായത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chenai Super Kings), രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവര്‍ക്കെല്ലാം ലേലത്തില്‍ മികവ് പുലര്‍ത്താനായി. ഫൈനലിലെത്താനുള്ള സാധ്യതയുള്ള ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് (Brad Hogg). ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങളുടെ വച്ചാണ് ഹോഡ് ടീമിന്റെ ശക്തി അളക്കുന്നത്.

ഹൈദാരാബാദാണ് ഫലപ്രദമായി താരലേലത്തെ ഉപയോഗിച്ചതെന്നാണ് ഹോഗ് പറയുന്നത്. ''ഹൈദരാബാദാണ് താരലേലം നന്നായി ഉപയോഗിച്ചതെന്നാണ് എന്റെ അഭിപ്രായം. നിലനിര്‍ത്തിയ രണ്ട് താരങ്ങള്‍ക്ക് അനുഭവസമ്പത്തില്ലായിരുന്നു. അതുകൊണ്ട് തന്നെ മികച്ച സീനിയര്‍ താരങ്ങളെ അവര്‍ക്ക് വേണമായിരുന്നു. കെയ്ന്‍ വില്യംസണില്‍ മികച്ചൊരു നായകനെ അവര്‍ കാണുന്നു. ബൗളിങ് നിരയില്‍ ഭുവനേശ്വര്‍ കുമാറിനെയും ടി നടരാജനെയും പരിഗണിച്ചത് മികച്ച നീക്കമാണ്. മികച്ച സ്പിന്നര്‍മാരുടെ അഭാവമാണ് തലവദേന. വാഷിംഗ്ടണ്‍ സുന്ദറും ശ്രേയസ് ഗോപാലും എങ്ങനെ പന്തെറിയും  എന്നതിനെ കുറിച്ചിക്കും കാര്യങ്ങള്‍.'' ഹോഗ് പറഞ്ഞു. 

എന്നാല്‍ ഫൈനലിലെത്തുന്ന ഒരു ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരിക്കുമെന്ന് ഹോഗ് പറയുന്നു. ''കൃത്യമായ പ്ലാനിംഗോടെയാണ് ചെന്നൈ ലേലത്തിലെത്തിയത്. കൊഴിഞ്ഞുപോയ താരങ്ങള്‍ക്ക് പകരം മികച്ച താരങ്ങളെ എത്തിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഫാഫ് ഡു പ്ലെസിക്ക് പകരക്കാരനാണ് ഡെവോണ്‍ കോണ്‍വെ. ആദം മില്‍നെയും ക്രിസ് ജോര്‍ദാനും വിദേശ പേസര്‍മാരിലെ മികച്ചവരാണ്. ധോണിയുടെ കീഴിലുള്ള ഈ ടീം ഫൈനലിലെത്തുമെന്നുറപ്പ്.''  ഹോഗ് വ്യക്തമാക്കി. 

ഡല്‍ഹിയെ കുറിച്ചും ഹോഗ് വാചാലനായി. ''ഡല്‍ഹിയാണ് ലേലത്തെ ഫലപ്രദമായി ഉപയോഗിച്ച മറ്റൊരു ടീം. ധവാന്റെ അഭാവം നികത്താന്‍ വാര്‍ണര്‍ അവര്‍ക്കൊപ്പമുണ്ട്. മധ്യനിരയും ശക്തമാണ്.'' ഹോഗ് പറഞ്ഞുനിര്‍ത്തി.

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി