IPL 2022: തിരിച്ചടിച്ച് ലഖ്നൗ, പവര്‍പ്ലേയില്‍ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടം

Published : Mar 28, 2022, 10:12 PM IST
IPL 2022: തിരിച്ചടിച്ച് ലഖ്നൗ, പവര്‍പ്ലേയില്‍ ഗുജറാത്തിന് രണ്ട് വിക്കറ്റ് നഷ്ടം

Synopsis

നേരത്തെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ നഷ്ടമായ ലഖ്നൗ അതേ നാണയത്തില്‍ ഗുജറാത്തിന് തിരിച്ചടി നല്‍കി. നേരിട്ട മൂന്നാം പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ(0) ചമീര ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു. വണ്‍ ഡൗണായി എത്തിയ വിജയ് ശങ്കറെ(4) തന്‍റെ രണ്ടാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കി ചമീര ഗുജറാത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു.

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 159 റണ്‍സ് വിജലക്ഷ്യം പിന്തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സിന്((Gujarat Titans vs Lucknow Super Giants)) പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും വിജയ് ശങ്കറിന്‍റെയും വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഗുജറാത്ത് ആറോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സെടുത്തിട്ടുണ്ട്. 19 റണ്‍സോടെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും 14 റണ്‍സുമായി മാത്യു വെയ്ഡു ക്രീസില്‍. ലഖ്നൗവിനായി ദുഷ്മന്ത് ചമീരയാണ് രണ്ട് വിക്കറ്റുമെടുത്തത്.

അടിക്ക് തിരിച്ചടിയുമായി ലഖ്നൗ

നേരത്തെ ബാറ്റിംഗിനിറങ്ങിയപ്പോള്‍ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ നഷ്ടമായ ലഖ്നൗ അതേ നാണയത്തില്‍ ഗുജറാത്തിന് തിരിച്ചടി നല്‍കി. നേരിട്ട മൂന്നാം പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ(0) ചമീര ദീപക് ഹൂഡയുടെ കൈകളിലെത്തിച്ചു. വണ്‍ ഡൗണായി എത്തിയ വിജയ് ശങ്കറെ(4) തന്‍റെ രണ്ടാം ഓവറില്‍ ക്ലീന്‍ ബൗള്‍ഡാക്കി ചമീര ഗുജറാത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ നാലാം നമ്പറില്‍ ക്രിസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ചമീരയെയും മൊഹ്സിന്‍ ഖാനെയും രണ്ട് തവണ വീതവും ബൗണ്ടറി കടത്തി ഗുജറാത്ത് സ്കോറിന് മാന്യത നല്‍കി.

നേരത്തെ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ദീപക് ഹൂഡയുടെയും ആയുഷ് ബദോനിയുടെയും ബാറ്റിംഗ് മികവിലാണ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തത്.  41 പന്തില്‍ 55 റണ്‍സെടുത്ത ഹൂഡയാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. യുവതാരം ആയുഷ് ബദോനി 41 പന്തില്‍ 54 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുമായി ലഖ്‌നൗവിന്‍റെ മുന്‍നിര തകര്‍ത്ത മുഹമ്മദ് ഷമിയാണ് ഗുജറാത്തിനാിയ ബൗളിംഗില്‍ തിളങ്ങിയത്.

ലഖ്നൗവിന്‍റെ തലയരിഞ്ഞ് ഷമി

മുഹമ്മദ് ഷമി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ലഖ്നൗവിന് നായകന്‍ കെ എല്‍ രാഹുലിനെ നഷ്ടമായി. മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത് ഓഫ് സ്റ്റംപിലേക്ക് പോയ പന്തില്‍ ബാറ്റുവെച്ച രാഹുലിനെ വിക്കറ്റിന് പിന്നില്‍ മാത്യു വെയ്ഡ് കൈയിലൊതുക്കി. ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും റിവ്യു എടുത്ത ഗുജറാത്ത് അനുകൂല തീരുമാനം നേടിയെടുത്തു. ആദ്യ പന്തിലെ പ്രഹരത്തില്‍ പകച്ച ലഖ്‌നൗ നിലയുറപ്പിക്കാന്‍ സമയമെടുത്തു.

രണ്ടാം ഓവറില്‍ വരുണ് ആരോണിനെതിരെ ബൗണ്ടറി നേടിയ എവിന്‍ ലൂയിസാണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. പ്രതീക്ഷ നല്‍കിയ എവിന്‍ ലൂയിസിനെ നാലാം ഓവറില്‍ ഷോര്‍ട്ട് ബോളില്‍ വീഴ്ത്തി വരുണ്‍ ആരോണ്‍ മൂന്നാം പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേയിലെ തന്‍റെ മൂന്നാം ഓവറില്‍ മനീഷ് പാണ്ഡെയയും(6) ക്ലീന്‍ ബൗള്‍ഡാക്കി ഷമി ലഖ്‌നൗവിന്‍റെ തലയറുത്തു.

രക്ഷകരായി ഹൂഡയും ബദോനിയും

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹൂഡയും ബദോനിയും ചേര്‍ന്ന് ലഖ്‌നൗവിനെ പതുക്കെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 32-4 എന്ന സ്കോറിലായിരുന്ന ലഖ്‌നൗ പനിതൊന്നാം ഓവറിലാണ് 50 കടന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് സ്കോറിംഗ് വേഗം കൂട്ടിയ ഹൂഡ വരുണ്‍ ആരോണ്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ 17ഉം റാഷിദ് ഖാന്‍ എറിഞ്ഞ പതിനാലാം ഓവറില്‍ 10ഉം ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ 19ഉം റണ്‍സടിച്ച് 100 പിന്നിട്ടു. 36 പന്തില്‍ അര്‍ധസ‍െഞ്ചുറി തികച്ച ഹൂഡയും ബദോനിയും ചേര്‍ന്ന് മൂന്നോവറില്‍ 46 റണ്‍സടിച്ച് ലഖ്‌നൗവിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോഴാണ് പതിനാറാം ഓവറില്‍ ഹൂഡയെ(55) വിക്കറ്റിന് മുന്നില്‍ കുടുക്കി റാഷിദ് ഖാന്‍ ലഖ്നൗവിനെ പിടിച്ചുകെട്ടിയത്.

ഹൂഡ പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത ബദോനിയെ രണ്ട് തവണ ഗുജറാത്ത് കൈവിട്ടതിന് കനത്ത വില നല്‍കേണ്ടിവന്നു. മുഹമ്ദ് ഷമി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 15 റണ്‍സടിച്ച ബദോനിയും ക്രുനാല്‍ പാണ്ഡ്യയും ലോക്കി ഫെര്‍ഗൂസന്‍റെ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സടിച്ച് ലഖ്നൗവിനെ 150 കടത്തി. 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബദോനി അവസാന ഓവറിലെ നാലാം പന്തില്‍ 54 റണ്‍സുമായി മടങ്ങി. 13 പന്തില്‍ 21 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും ചമീരയും പുറത്താകാതെ നിന്നു.

പവര്‍ പ്ലേയില്‍ മൂന്നോവറില്‍ പത്ത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷമി നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ആരോണ്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒടുവില്‍ പഞ്ചാബ് വീണു, സീസണിലെ ആദ്യ തോല്‍വി, വൈഭവ്-ജയ്സ്വാള്‍ വെടിക്കെട്ടില്‍ രാജസഥാന് തകര്‍പ്പൻ ജയം
സ്റ്റോയിനിസ് ഷോ, അവസാന 2 ഓവറിൽ 41 റൺസ്; രാജസ്ഥാനെതിരെ കൂറ്റൻ സ്കോർ പടുത്തുയർത്തി പഞ്ചാബ്, ലക്ഷ്യം 223 റണ്‍സ്