അഭിഷേക്- മാര്‍ക്രം തുടക്കമിട്ടു, ശശാങ്കിന്‍റെ വെടിക്കെട്ട്; ഗുജറാത്തിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍

By Sajish AFirst Published Apr 27, 2022, 9:24 PM IST
Highlights

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് അഭിഷേക് ശര്‍മ (65), എയ്ഡന്‍ മാര്‍ക്രം () എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (Sunrisers Hyderabad) ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) 196 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹൈദരാബാദിന് അഭിഷേക് ശര്‍മ (65), എയ്ഡന്‍ മാര്‍ക്രം (56) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ശശാങ്ക് സിംഗ് (6 പന്തില്‍ 25) സ്കോര്‍ 190 കടതത്താന്‍ സഹായിച്ചു.ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങിയത്. ഹൈദരാബാദ് ഒരു മാറ്റം വരുത്തി. പരിക്കിന്റെ പിടിയിലായിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ തിരിച്ചെത്തി. ജഗദീഷ സുജിത് പുറത്തായി. 

മോശം തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. ആദ്യ അഞ്ച് ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. കെയ്ന്‍ വില്യംസണെ (5) ഷമി ബൗള്‍ഡാക്കി. അഞ്ചാം ഓവറില്‍ രാഹുല്‍ ത്രിപാഠി (16) ഷമിയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. പിന്നീട് മാര്‍ക്രം- അഭിഷേക് കൂട്ടുകെട്ടാണ് ഹൈദരാബാദിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 96 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഭിഷേകിനെ ബൗള്‍ഡാക്കി അല്‍സാരി ജോസഫ് ഗുജറാത്തിന് ബ്രേക്ക് ത്രൂ നല്‍കി. 

ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്‌സ്. നിക്കോളാസ് പുരാന്‍ (3) വന്നത് പോലെ മടങ്ങി. ഷമിയുടെ മൂന്നാം വിക്കറ്റായിരുന്നു അത്. പതിനെട്ടാം ഓവറില്‍ മാര്‍ക്രം മടങ്ങിയോതെ പ്രതീക്ഷിച്ച സ്‌കോര്‍ നേടാന്‍ ഹൈദരാബാദിനായില്ല. 40 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്‌സ്. വാഷിംഗ്ടണ്‍ സുന്ദര്‍ (3) റണ്ണൗട്ടായി. ശശാങ്ക് സിംഗ് (25), മാര്‍കോ ജാന്‍സന്‍ (8) പുറത്താവാതെ നിന്നു. ലോക്കി ഫെര്‍ഗൂസണിന്‍റെ അവസാന ഓവരില്‍ നാല് സിക്സുകളാണ് ഇരുവരും നേടിയത്. ഇതില്‍ മൂന്നും ശശാങ്കിന്‍റെ വകയായിരുന്നു.

ഇരുവരുടേയും എട്ടാം മത്സരമാണിത്. ജയിക്കുന്നവര്‍ക്ക് ഒന്നാമതെത്താനുള്ള അവസരമുണ്ട്. ഏഴ് മത്സരങ്ങളില്‍ 12 പോയിന്റാണ് ഗുജറാത്തിന്. ഹൈദരാബാദിന് 10 പോയിന്റുണ്ട്. എന്നാല്‍ റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഏറെ മുന്നിലാണ് കെയ്ന്‍ വില്യംസണും സംഘവും. അതുകൊണ്ടുതന്നെ ഇന്ന് ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളനാവും.

ഗുജറാത്ത് ടൈറ്റന്‍സ് : വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ, അഭിനവ് മനോഹര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി. 

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് : അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.

click me!