IPL 2022: ദിനേശ് കാര്‍ത്തിക്കും റഷീദ് ഖാനുമില്ല, നിറയെ സര്‍പ്രൈസുകളുമായി പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവന്‍

Published : Jun 01, 2022, 12:45 PM IST
IPL 2022: ദിനേശ് കാര്‍ത്തിക്കും റഷീദ് ഖാനുമില്ല, നിറയെ സര്‍പ്രൈസുകളുമായി പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവന്‍

Synopsis

ഗുജറാത്തിന്‍റെ ബൗളിംഗ് കുന്തമുനയായ റാഷിദ് ഖാന്‍ പീറ്റേഴ്സന്‍റെ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഓള്‍ റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍ എന്നിവര്‍ മാത്രമാണ് പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവവനില്‍ ഗുജറാത്തിന്‍റെ ടീമില്‍ നിന്ന് ഇടം പിടിച്ചത്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്(RR vs GT) കിരീടം നേടിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞടുക്കുന്ന തിരക്കിലാണ് മുന്‍ താരങ്ങളും കമന്‍റേറ്റര്‍മാരുമെല്ലാം. ഇംഗ്ലണ്ട് മുന്‍ താരം കെവിന്‍ പീറ്റേഴ്സണാണ്(Kevin Pietersen) ഏറ്റവും ഒടുവില്‍ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.  കിരീടം നേടിയെങ്കിലും പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവനില്‍ ഗുജറാത്ത് ടീമില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണുള്ളത്.

ഗുജറാത്തിന്‍റെ ബൗളിംഗ് കുന്തമുനയായ റാഷിദ് ഖാന്‍ പീറ്റേഴ്സന്‍റെ ടീമിലില്ല എന്നതും ശ്രദ്ധേയമാണ്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഓള്‍ റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍ എന്നിവര്‍ മാത്രമാണ് പീറ്റേഴ്സന്‍റെ ഐപിഎല്‍ ഇലവവനില്‍ ഗുജറാത്തിന്‍റെ ടീമില്‍ നിന്ന് ഇടം പിടിച്ചത്.

കോലി എക്കാലത്തെയും മികച്ചവന്‍, 45 വയസ് വരെ കളിക്കണം, അര്‍ഹിച്ച ബഹുമാനം നല്‍കണം; വിമര്‍ശകരെ ശകാരിച്ച് അക്‌‌തര്‍

ജോസ് ബട്‌ലറും ക്വിന്‍റണ്‍ ഡീ കോക്കുമാണ് പീറ്റേഴ്സന്‍റെ ടീമിലെ ഓപ്പണര്‍മാര്‍. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലാണ് മൂന്നാം നമ്പറില്‍. ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലാമതും പ‍ഞ്ചാബ് കിംഗ്സ് താരം ലിയാം ലിവിംഗ്‌സ്റ്റണ്‍ അഞ്ചാം നമ്പറിലും എത്തുന്ന ടീമില്‍ ഡേവിഡ് മില്ലറും ആര്‍ അശ്വിനുമുണ്ട്. സ്പിന്നറായി രാജസ്ഥാന്‍റെ യുസ്‌വേന്ദ്ര ചാഹല്‍ എത്തുമ്പോള്‍ പേസര്‍മാരായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ജോഷ് ഹേസല്‍വുഡും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഉമ്രാന്‍ മാലിക്കുമാണ് ഉള്ളത്.

ഹിറ്റ്‌മാന്‍, എബിഡി, വാര്‍ണര്‍ പുറത്ത്! ഓള്‍ടൈം ഐപിഎല്‍ ഇലവനുമായി വസീം ജാഫര്‍, നിറയെ സര്‍പ്രൈസ്

കെവിന്‍ പീറ്റേഴ്സണ്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവന്‍:  Jos Buttler, Quinton de Kock (wk), KL Rahul, Hardik Pandya, Liam Livingstone, David Miller, Ravi Ashwin, Rahul Tewatia, Umran Malik, Yuzvendra Chahal, Josh Hazlewood.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര