IPL 2022 : പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്; ഇരുടീമിലും മാറ്റം

Published : Apr 01, 2022, 07:15 PM IST
IPL 2022 : പഞ്ചാബ് കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്; ഇരുടീമിലും മാറ്റം

Synopsis

ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സണിന് പകരം ശിവം മാവിയെ ടീമില്‍ ഉള്‍പ്പെടുത്തി. സാം ബില്ലിംഗ്‌സ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.  മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന പഞ്ചാബും ഒരു മാറ്റം വരുത്തി.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ (KKR) മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് (Punjab Kings) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (Shreyas Iyer) പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. 

ഒരു മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡന്‍ ജാക്‌സണിന് പകരം ശിവം മാവിയെ ടീമില്‍ ഉള്‍പ്പെടുത്തി. സാം ബില്ലിംഗ്‌സ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.  മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന പഞ്ചാബും ഒരു മാറ്റം വരുത്തി. ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാദ സീസണിലെ ആദ്യ മത്സരം കളിക്കും. സന്ദീപ് ശര്‍മയാണ് പുറത്തായത്.

കൊല്‍ക്കത്തയുടെ മൂന്നാം മത്സരമാണിത്. ഒരു ജയവും തോല്‍വിയുമാണ് അവര്‍ക്കുള്ളത്. അവസാന മത്സത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് തോറ്റു. പഞ്ചാബ് രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ബാംഗ്ലൂരിനെയാണ് തോല്‍പ്പിച്ചത്. 

പഞ്ചാബ് കിംഗ്‌സ് : മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്‌സറ്റണ്‍, ഭാനുക രജപക്‌സ, ഷാരുഖ് ഖാന്‍, ഒഡെയ്ന്‍ സ്മിത്ത്, രാജ് ബാവ, അര്‍ഷ്ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : അജിന്‍ക്യ രഹാനെ, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ശ്രേയസ് അയ്യര്‍, സാം ബില്ലിംഗ്‌സ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ടിം സൗത്തി, ഉമേഷ് യാദവ്,  ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

PREV
Read more Articles on
click me!

Recommended Stories

'ടീമിലെത്താൻ ഞങ്ങള്‍ തമ്മിൽ മത്സരമില്ല, സഞ്ജു മൂത്ത സഹോദരനെപ്പോലെ', തുറന്നു പറഞ്ഞ് ജിതേഷ് ശര്‍മ
ടി20യില്‍ 'ടെസ്റ്റ്' കളിച്ച ബാറ്ററെ സ്റ്റംപ് ചെയ്യാതെ ക്രീസില്‍ തുടരാന്‍ അനുവദിച്ച് പുരാന്‍, ഒടുവില്‍ ബാറ്ററെ തിരിച്ചുവിളിച്ച് ടീം