IPL 2022: രാജസ്ഥാനെതിരെ ലഖ്നൗവിന് ടോസ്, മാറ്റങ്ങളോടെ ഇരു ടീമും

Published : Apr 10, 2022, 07:08 PM IST
IPL 2022: രാജസ്ഥാനെതിരെ ലഖ്നൗവിന് ടോസ്, മാറ്റങ്ങളോടെ ഇരു ടീമും

Synopsis

170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഓവറില്‍ 12 റണ്‍സിലേറെ ജയിക്കാന്‍ വേണ്ടപ്പോള്‍ സഞ്ജുവിന്‍റെ ഫീല്‍ഡ് പ്ലേസിംഗിനെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതുപോലെ സമ്മര്‍ദ്ദഘടത്തില്‍ മികച്ച ബൗളറായ യുസ്‌വേന്ദ്ര ചാഹലിനെ ഉപയോഗിക്കാതെ നവദീുപ് സെയ്‌നിയെ പന്തേല്‍പ്പിച്ച സഞ്ജുവിന്‍റെ തീരുമാനവും പിഴച്ചു.

മുംബൈ: ഐപിഎല്ലിൽ (IPL 2022) രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) ടോസ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് (Lucknow Super Giants)ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് രാജസ്ഥാനും ലഖ്നൗവും ഇറങ്ങുന്നത്.

ലഖ്നൗ ടീമില്‍ എവിന്‍ ലൂയിസിന് പകരം മാര്‍ക്കസ് സ്റ്റോയിനിസും ആന്‍ഡ്ര്യു ടൈക്ക് പകരം ചമീരയും അന്തിമ ഇലവനിലെത്തി. രാജസ്ഥാന്‍ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. നവദീപ് സെയ്നിക്ക് പകരം കുല്‍ദീപ് സെന്നും യശസ്വി ജയ്‌സ്വാളിന് പകരം റാസി വാന്‍ഡര്‍ ഡസ്സനും റോയല്‍സിന്‍റെ അന്തിമ ഇലവനിലെത്തി.

തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് രാഹുലിന്‍റെ നേതൃത്വത്തില്‍ ലഖ്‌നൗ ഇറങ്ങുന്നതെങ്കില്‍ രണ്ട് വമ്പന്‍ ജയങ്ങളോടെ സീസണ്‍ തുടങ്ങിയ രാജസ്ഥാന്‍  മൂന്നാം മത്സരത്തില്‍ ആര്‍സിബിക്കെതിരെ തോല്‍വി വഴങ്ങി. ഇതോടെ സഞ്ജുവിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നു.

170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഓവറില്‍ 12 റണ്‍സിലേറെ ജയിക്കാന്‍ വേണ്ടപ്പോള്‍ സഞ്ജുവിന്‍റെ ഫീല്‍ഡ് പ്ലേസിംഗിനെതിരെ മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. അതുപോലെ സമ്മര്‍ദ്ദഘടത്തില്‍ മികച്ച ബൗളറായ യുസ്‌വേന്ദ്ര ചാഹലിനെ ഉപയോഗിക്കാതെ നവദീുപ് സെയ്‌നിയെ പന്തേല്‍പ്പിച്ച സഞ്ജുവിന്‍റെ തീരുമാനവും പിഴച്ചു.

ജോസ് ബട്‌ലര്‍ നല്‍കുന്ന തുടക്കത്തിലും ഹെറ്റ്‌മെയര്‍ നല്‍കുന്ന ഫിനിഷിംഗിലുമാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. സഞ്ജു സാംസണിന്‍റെ ബാറ്റില്‍ നിന്ന് ഗംഭീര പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Rajasthan Royals (Playing XI): Jos Buttler, Rassie van der Dussen, Devdutt Padikkal, Sanju Samson(w/c), Shimron Hetmyer, Riyan Parag, Kuldeep Sen, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal.

Lucknow Super Giants (Playing XI): KL Rahul(c), Quinton de Kock(w), Marcus Stoinis, Deepak Hooda, Ayush Badoni, Krunal Pandya, Jason Holder, Krishnappa Gowtham, Dushmantha Chameera, Ravi Bishnoi, Avesh Khan.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്