IPL 2022 : പഞ്ചാബ് കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ്; ഇരു ടീമിലും മാറ്റം

Published : May 22, 2022, 07:21 PM ISTUpdated : May 22, 2022, 07:34 PM IST
IPL 2022 : പഞ്ചാബ് കിംഗ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ്; ഇരു ടീമിലും മാറ്റം

Synopsis

പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഭാനുക രജപക്‌സ, റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ പുറത്തായി. നതാന്‍ എല്ലിസ്, ഷാറുഖ് ഖാന്‍, പ്രേരക് മാനക് എന്നിവര്‍ ടീമിലെത്തി. നിലവില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് ഏഴാമതും.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് (Sunrisers Hyderabad) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. നാട്ടിലേക്ക് മടങ്ങിയ കെയ്ന്‍ വില്യംസണ്‍ പകരം റൊരിയോ ഷെഫേര്‍ഡ് ടീമിലെത്തി. ജഗദീഷ സുചിത് ടീമിലിടം കണ്ടെത്തി. ടി നടരാജനാണ് പുറത്തായത്. 

പഞ്ചാബ് മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഭാനുക രജപക്‌സ, റിഷി ധവാന്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ പുറത്തായി. നതാന്‍ എല്ലിസ്, ഷാറുഖ് ഖാന്‍, പ്രേരക് മാനക് എന്നിവര്‍ ടീമിലെത്തി. നിലവില്‍ എട്ടാം സ്ഥാനത്താണ് ഹൈദരാബാദ്. പഞ്ചാബ് ഏഴാമതും. ഇരുവര്‍ക്കും 12 പോയിന്റാണുള്ളത്. ഇന്ന് ജയിച്ചാല്‍ ഹൈദരാബാദിന് സ്ഥാനം മെച്ചപ്പെടുത്താം. പഞ്ചാബാണ് ജയിക്കുന്നതെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മറികടന്ന് ആറാമതെത്തും. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: പ്രിയം ഗാര്‍ഗ്, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെഫേര്‍ഡ്, ജഗദീഷ സുചിത്, ഭുവനേശ്വര്‍ കുമാര്‍, ഫസല്‍ഹഖ് ഫാറൂഖി,  ഉമ്രാന്‍ മാലിക്.

പഞ്ചാബ് കിംഗ്‌സ്: ജോണി ബെയര്‍‌സ്റ്റോ, ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, നതാന്‍ എല്ലിസ്, ഷാരുഖ് ഖാര്‍, പ്രേരക് മാനക്,  ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, അര്‍ഷ്ദീപ് സിംഗ്.

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര