IPL 2022 : ഗുജറാത്തിനെതിരെ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിന് ടോസ് നഷ്ടം; ഇരു ടീമിലും മാറ്റം

Published : May 19, 2022, 07:08 PM ISTUpdated : May 19, 2022, 07:14 PM IST
IPL 2022 : ഗുജറാത്തിനെതിരെ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂരിന് ടോസ് നഷ്ടം; ഇരു ടീമിലും മാറ്റം

Synopsis

പ്ലേ ഓഫിനൊപ്പം ഒന്നാം സ്ഥാനവും ഉറപ്പിച്ച സ്ഥിതിക്ക് ഗുജറാത്തിന് മുന്നും പിന്നും നോക്കാനില്ല. എന്നാല്‍ ബാംഗ്ലൂരിന് അങ്ങനെയല്ല കാര്യങ്ങള്‍. മത്സരം തോറ്റാല്‍ പുറത്തേക്കുള്ള വഴി തെളിയും.

മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) നിര്‍ണായക മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂനിന് (RCB) ടോസ് നഷ്ടം. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. ബാംഗ്ലൂരും ഒരു മാറ്റം വരുത്തി. മുഹമ്മദ് സിറാജിന് പകരം സിദ്ധാര്‍ത്ഥ് കൗള്‍ ടീമിലെത്തി. 

പ്ലേ ഓഫിനൊപ്പം ഒന്നാം സ്ഥാനവും ഉറപ്പിച്ച സ്ഥിതിക്ക് ഗുജറാത്തിന് മുന്നും പിന്നും നോക്കാനില്ല. എന്നാല്‍ ബാംഗ്ലൂരിന് അങ്ങനെയല്ല കാര്യങ്ങള്‍. മത്സരം തോറ്റാല്‍ പുറത്തേക്കുള്ള വഴി തെളിയും. 13 മത്സരങ്ങളില്‍ 16 പോയിന്റാണ് അവര്‍ക്കുള്ളത്. മാത്രമല്ല, നെറ്റ് റണ്‍റേറ്റും നന്നേ കുറവ്. ബാംഗ്ലൂരിന് വെറുതെ ജയിച്ചാല്‍ മതിയാവില്ല. വലിയ മാര്‍ജിനില്‍ തന്നെ ജയിക്കണം. എന്നാല്‍ മാത്രമേ പ്ലേ ഓഫിന് വിദൂര സാധ്യത പോലുമുള്ളൂ.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, മഹിപാല്‍ ലോറോര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അമഹ്മദ്, ഹര്‍ഷല്‍ പട്ടേല്‍, വാനിന്ദു ഹസരങ്ക, സിദ്ധാര്‍ത്ഥ് കൗള്‍, ജോഷ് ഹേസല്‍വുഡ്.

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, മാത്യു വെയ്ഡ്, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച
ലഖ്നൗവിൽ എക്യുഐ 411, തിരുവനന്തപുരത്തേത് 68; മത്സരം ഇവിടെയാണ് നടത്തേണ്ടിയിരുന്നതെന്ന് ശശി തരൂർ, എക്സിൽ ചർച്ച