
മുംബൈ: ഐപിഎല്‍(IPL 2022)പതിനഞ്ചാം സീസണില്‍ 'ഇംപാക്ട്' ഉണ്ടാക്കിയ കളിക്കാരുടെ പട്ടിക എടുത്താല്‍ അതില്‍ മുന്‍നിരയിലുണ്ടാലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(RCB) വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്ക്(Dinesh Karthik). സീസണില്‍ ബാംഗ്ലൂരിനായി കളിച്ച ആറ് മത്സരങ്ങളില്‍ 197 റണ്‍സ് ശരാശരിയില്‍ 32, 14, 44, 7, 34, 66 എന്നിങ്ങനെയാണ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് പ്രകടനം.
ബാറ്റിംഗ് പ്രഹരശേഷിയാകട്ടെ 200ന് മുകളിലും. കളിച്ച ആറ് ഇന്നിംഗ്സില്‍ അഞ്ചിലും കാര്‍ത്തിക് നോട്ടൗട്ട് ആയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറുടെ റോളിലേക്ക് വേണമെങ്കിലും കാര്‍ത്തിക്കിനെ പരിഗണിക്കാവുന്നതാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരമായ സുപനില്‍ ഗവാസ്കര്‍.
കൊവിഡ്; ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആദ്യമായി വേദി മാറ്റം, ഡല്‍ഹി-പഞ്ചാബ് മത്സരം മുംബൈയില്‍
അയാള്‍ വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാവാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് പറയാനുള്ളത് അയാളുടെ പ്രായം നോക്കേണ്ടെന്നാണ്. സെലക്ടര്‍മാര്‍ അയാളുടെ സ്കോര്‍ മാത്രം നോക്കിയാല്‍ മതി-സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ ഗവാസ്കര്‍ പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 34 പന്തില്‍ 66 റണ്‍സുമായി പുറത്താകാതെ നിന്ന കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സാണ് ബാഗ്ലൂരിന്‍റെ ജയത്തില്‍ നിര്‍മായകമായത്. ഇതിനുശേഷമായിരുന്നു ഗവാസ്കറുടെ പ്രതികരണം.അയാളുടെ പ്രകടനങ്ങള്‍ കളിയുടെ ഗതി തന്നെ തിരിച്ചുവിടുന്നതാണ്. ടീമിനായാണ് അയാളുടെ ഓരോ ഇന്നിംഗ്സുകളും. ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ആറാമതോ ഏഴാമതോ ഇറങ്ങി ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയും-ഗവാസ്കര്‍ പറഞ്ഞു.
ഡൽഹി ക്യാപിറ്റല്‍സില്‍ 4 പേര്‍ക്ക് കൊവിഡ്, മിച്ചല്‍ മാര്‍ഷ് ആശുപത്രിയില്‍; ആശങ്ക പെരുക്കുന്നു
ഇന്ത്യക്കായി 26 ടെസ്റ്റിലും 94 ഏകദിനത്തിലും 32 ടി20യിലും കളിച്ചിട്ടുള്ള 36കാരനായ കാര്‍ത്തിക് 2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. ഈവര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയ ആണ് ടി20 ലോകകപ്പിന് ആതിഥേയരാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!