IPL 2022| സഞ്ജയ് ബംഗാര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പരിശീലകന്‍

Published : Nov 09, 2021, 08:34 PM IST
IPL 2022| സഞ്ജയ് ബംഗാര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പരിശീലകന്‍

Synopsis

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായിട്ടില്ല. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയെങ്കിലും അവിടെനിന്ന് മുന്നേറാനായില്ല. അടുത്ത സീസണ്‍ ഐപിഎല്ലില്‍  ബാംഗ്ലൂരിന്‍റെ നായകസ്ഥാനത്തുണ്ടാകില്ലെന്ന്  വിരാട് കോലി(Virat Kohli) നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍: ഐപിഎല്ലില്‍(IPL 2022) അടുത്ത സീസണില്‍ പുതിയ നായകനു കീഴില്‍ ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) മുഖ്യ പരിശീലകനായി ഇന്ത്യന്‍ ടീമിന്‍റെ സഹപരിശീലകനായിരുന്ന സഞ്ജയ് ബംഗാറെ(Sanjay Bangar) നിയമിച്ചു. മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ കൂടിയായ ബംഗാര്‍ ന്യൂസിലന്‍ഡ് പരിശീലകനായ മൈക്ക് ഹെസ്സണ്( Mike Hesson) പകരക്കാരനാായാണ് ബാംഗ്ലൂരിന്‍റെ മുഖ്യ പരിശീലകനാകുന്നത്.

മൈക്ക് ഹെസ്സണ്‍ ടീമിന്‍റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍ സ്ഥാനത്ത് തുടരും. യുഎഇയില്‍ നടന്ന ഐപിഎല്ലിന്‍റെ രണ്ടാംഘട്ടത്തില്‍ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തിന് പുറമെ മുഖ്യ പരിശീലകന്‍റെ ചുമതല കൂടി ഹെസ്സന്‍ വഹിച്ചിരുന്നു.

മുമ്പ് ബാംഗ്ലൂരിന്‍റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായി ബംഗാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയാണ് തന്‍റെ ആദ്യചുമതലകളിലൊന്നെന്ന് ബംഗാര്‍ പറഞ്ഞു. ലേലത്തിനായുള്ള ഒരുക്കങ്ങള്‍ ബാംഗ്ലൂര്‍ തുടങ്ങിക്കഴിഞ്ഞതായും ആരാധകരെ തൃപ്തിപ്പെടുത്തുന്ന ടീമുമായായിരിക്കും ഇത്തവണ ബാംഗ്ലൂര്‍ എത്തുകയെന്നും ബംഗാര്‍ പറഞ്ഞ‌ു.

ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായിട്ടില്ല. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയെങ്കിലും അവിടെനിന്ന് മുന്നേറാനായില്ല. അടുത്ത സീസണ്‍ ഐപിഎല്ലില്‍  ബാംഗ്ലൂരിന്‍റെ നായകസ്ഥാനത്തുണ്ടാകില്ലെന്ന്  വിരാട് കോലി(Virat Kohli) നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ആരാകും പുതിയ നായകനെന്ന കാര്യത്തിലും അഭ്യൂഹങ്ങളുണ്ട്. പഞ്ചാബ് കിംഗ്സ് നായകനായ കെ എല്‍ രാഹുലിനെ ലേലത്തില്‍ ടീമിലെത്തിച്ച് നായകസ്ഥാനം നല്‍കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അതേസമയം, പരിക്കിനെത്തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകസ്ഥാനം നഷ്ടമായ ശ്രേയസ് അയ്യരാകും ബാംഗ്ലൂരിന്‍റെ നായകനാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍