IPL 2022 : തല ക്യാപ്റ്റനായി തിരികെ, ഭാഗ്യപരീക്ഷണത്തിന് ഹൈദരാബാദിനെതിരെ ചെന്നൈ; ടോസ് വീണു

Published : May 01, 2022, 07:09 PM ISTUpdated : May 01, 2022, 07:10 PM IST
IPL 2022 : തല ക്യാപ്റ്റനായി തിരികെ, ഭാഗ്യപരീക്ഷണത്തിന് ഹൈദരാബാദിനെതിരെ ചെന്നൈ; ടോസ് വീണു

Synopsis

ടീമിന്റെ വിശാലതാല്‍പര്യം പരിഗണിച്ച് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരികെ നല്‍കിയെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

പുനെ: ഐപിഎല്ലില്‍ (IPL 2022) എം എസ് ധോണിക്ക് (MS Dhoni) കീഴില്‍ തിരിച്ചുവരവിന് ചെന്നൈ സൂപ്പർ കിംഗ്സ് (Chennai Super Kings). പുനെയില്‍ ചെന്നൈ സൂപ്പർ കിംഗ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് (Sunrisers Hyderabad) നായകന്‍ കെയ്ന്‍ വില്യംസണ്‍ (Kane Williamson) ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെ ഹൈദരാബാദും ദുബെ, ബ്രാവേ എന്നിവർക്ക് പകരം കോണ്‍വേ, സിമർജീത്ത് എന്നിവരെ ഉള്‍പ്പെടുത്തി ചെന്നൈയും ഇറങ്ങുന്നു. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Marco Jansen, Bhuvneshwar Kumar, Umran Malik, T Natarajan

ചെന്നൈ സൂപ്പർ കിംഗ്സ്: Ruturaj Gaikwad, Robin Uthappa, Devon Conway, Ambati Rayudu, Simarjeet Singh, Ravindra Jadeja, MS Dhoni(w/c), Mitchell Santner, Dwaine Pretorius, Mukesh Choudhary, Maheesh Theekshana

മുന്‍നിര ബാറ്റര്‍മാരുടെ മോശം ഫോമാണ് ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്‌നം. റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, റോബിന്‍ ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊന്നും വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നില്ല. അമ്പാട്ടി റായുഡു, ശിവം ദുബെ എന്നിവരാവട്ടെ സ്ഥിരത കാണിക്കുന്നുമില്ല. ദീപക് ചാഹര്‍ പരിക്കേറ്റ് പിന്മാറിയതോടെ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റും ശോകം.  

മറുവശത്ത് ഹൈദാരാബാദിന്റെ പ്രധാന പ്രശ്‌നം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ഫോമാണ്. മികച്ച തുടക്കം നല്‍കാന്‍ പലപ്പോഴും വില്യംസണ് സാധിക്കുന്നില്ല. ക്യാപ്റ്റന്‍സി ഒന്നുകൊണ്ട് മാത്രമാണ് വില്യംസണ്‍ ടീമില്‍ പിടിച്ചുനില്‍ക്കുന്നത്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ. ഭുവനേശ്വര്‍ കുമാർ, ടി നടരാജന്‍, ഉമ്രാന്‍ മാലിക് എന്നിവരുടെ പേസ് കരുത്തും ഹൈദരബാദിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച
ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി