IPL 2022 : മറക്കാന്‍ പറ്റുവോ! സിഎസ്‌കെ താരങ്ങളുമായി സൗഹൃദം പങ്കിട്ട് ഫാഫ് ഡുപ്ലസി

By Web TeamFirst Published Apr 12, 2022, 8:57 PM IST
Highlights

ഇന്നലെ പരിശീലനത്തിന് എത്തിയപ്പോഴാണ് ഡുപ്ലെസി ചെന്നൈ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയത്

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിനിടെ (IPL 2022) ചെന്നൈ സൂപ്പർ കിംഗ്‌സ് (Chennai Super Kings) താരങ്ങളുമായി സൗഹൃദം പങ്കിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (Royal Challengers Bangalore) നായകൻ ഫാഫ് ഡുപ്ലെസി (Faf du Plessis). ഇന്നലെ പരിശീലനത്തിന് എത്തിയപ്പോഴാണ് ഡുപ്ലെസി ചെന്നൈ താരങ്ങളുടെ അടുത്തേക്ക് ഓടിയെത്തിയത്. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (RCB) നായകനായ ഫാഫ് സിഎസ്‌കെയുടെ (CSK) മുന്‍താരമാണ്. 

സിഎസ്‌കെ കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ്, മുന്‍ നായകന്‍ എം എസ് ധോണി, ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ, ഓപ്പണര്‍ റോബിന്‍ ഉത്തപ്പ, ഓള്‍റൗണ്ടര്‍ മൊയീന്‍ അലി അടക്കം എല്ലാ താരങ്ങളുമായും ഡുപ്ലെസി സൗഹൃദം പങ്കുവച്ചു. നാല് വർഷം ചെന്നൈയുടെ താരമായിരുന്നു ഡുപ്ലെസി. ഇക്കഴിഞ്ഞ താരലേലത്തിലാണ് ഡുപ്ലെസിയെ ബാംഗ്ലൂർ സ്വന്തമാക്കിയതും സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്ക് പകരം നായകനാക്കിയതും. ഫാഫിന് കീഴില്‍ സീസണിലെ ആദ്യ നാലില്‍ മൂന്ന് മത്സരങ്ങളും ജയിക്കാന്‍ ആര്‍സിബിക്കായി. 

Familiar Fafes around!😍💛 🦁 pic.twitter.com/9UI5GxZPbQ

— Chennai Super Kings (@ChennaiIPL)

Kattipudi vibes 💛 at the Super Grind ! 🦁💛 pic.twitter.com/x1PfGaXgj7

— Chennai Super Kings (@ChennaiIPL)

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം പുരോഗമിക്കുകയാണ്. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു. ഹര്‍ഷല്‍ പട്ടേലിന് പകരം സുയാഷ് പ്രബുദേശായിയും ഡേവിഡ് വില്ലിക്ക് പകരം ജോഷ് ഹേസല്‍വുഡും ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം ചെന്നൈ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. 

28 മത്സരങ്ങളില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 കളിയില്‍ ജയിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ജയിച്ചത് ഒന്‍പത് മത്സരങ്ങളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു. ബാംഗ്ലൂരിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 205 റണ്‍സും കുറഞ്ഞ സ്‌കോര്‍ 70 റണ്‍സുമാണ്. ചെന്നൈയുടെ ഉയര്‍ന്ന സ്‌കോര്‍ 208 റണ്‍സാണ്. കുറഞ്ഞ സ്‌കോര്‍ 82 ഉം. കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ട് തവണയും ചെന്നൈയ്ക്കായിരുന്നു ജയം.

IPL 2022 : സൺറൈസേഴ്‌സ് ഹൈദരാബാദിനും പരിക്കിന്‍റെ ഇരുട്ടടി; വാഷിംഗ്‌ടണ്‍ സുന്ദറിന് മത്സരങ്ങള്‍ നഷ്‌ടമാകും

click me!