Asianet News MalayalamAsianet News Malayalam

IPL 2022 : സൺറൈസേഴ്‌സ് ഹൈദരാബാദിനും പരിക്കിന്‍റെ ഇരുട്ടടി; വാഷിംഗ്‌ടണ്‍ സുന്ദറിന് മത്സരങ്ങള്‍ നഷ്‌ടമാകും

അതേസമയം രാഹുൽ ത്രിപാഠിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകൻ ടോം മൂഡി പറഞ്ഞു

IPL 2022 Sunrisers Hyderabad spinner Washington Sundar is likely to miss at least two matches
Author
Mumbai, First Published Apr 12, 2022, 7:40 PM IST

മുംബൈ: ഐപിഎല്ലിനിടെ (IPL 2022) സൺറൈസേഴ്‌സ് ഹൈദരാബാദിനും (Sunrisers Hyderabad) പരിക്ക് തിരിച്ചടിയാവുകയാണ്. കൈവിരലുകൾക്ക് പരിക്കേറ്റ സ്‌പിന്നര്‍ വാഷിംഗ്ടൺ സുന്ദറിന് (Washington Sundar) അടുത്ത രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) വാഷിംഗ്ടൺ സുന്ദറിന് മുഴുവൻ ഓവറുകളും എറിയാനായിരുന്നില്ല. ശ്രേയസ് ഗോപാലോ (Shreyas Gopal), സുജിത്തോ (J Suchith) പകരക്കാരനായേക്കും.

അതേസമയം രാഹുൽ ത്രിപാഠിയുടെ പരിക്ക് ഗുരുതരമല്ലെന്ന് പരിശീലകൻ ടോം മൂഡി പറഞ്ഞു. ഗുജറാത്തിനെതിരായ അവസാന മത്സരത്തിനിടെ പേശീവലിവ് അനുഭവപ്പെട്ട ത്രിപാഠി ചികിത്സ തേടിയിരുന്നു. മത്സരത്തിനിടെ ഒന്നിലേറെ തവണ ത്രിപാഠിയെ പരിക്ക് വലച്ചിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും തിരിച്ചടിയുടെ വാര്‍ത്തയുണ്ട്. മെഗാതാരലേലത്തില്‍ 14 കോടി രൂപയ്ക്ക് സ്വന്തമാക്കിയ പേസര്‍ ദീപക് ചാഹറിന് സീസണ്‍ നഷ്‌ടമാകും എന്നാണ് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലുള്ള ചാഹറിന് വീണ്ടും പരിക്കേറ്റെന്നാണ് വാര്‍ത്ത. ഏപ്രിൽ രണ്ടാംവാരം മുതൽ സിഎസ്‌കെയ്‌ക്കായി ചാഹർ കളിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. ദീപക് ചാഹറിന് എപ്പോള്‍ കളിക്കാനാകും എന്ന് വ്യക്തമല്ലാത്തതിനാല്‍ ഉചിതമായ പകരക്കാരനെ കണ്ടെത്താന്‍ ചെന്നൈ ടീം ഇതുവരെ ശ്രമിച്ചിരുന്നില്ല. 

ഫാസ്റ്റ്ബൗളിംഗ് ഓൾറൗണ്ടറിന്‍റെ അസാന്നിധ്യത്തിൽ ടൂർണമെന്‍റ് തുടങ്ങിയ ചെന്നൈയ്ക്ക് ആദ്യ നാല് മത്സരങ്ങളിലും ജയിക്കാനായിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 2-0 പരമ്പരയ്ക്കിടെ പരിക്കേറ്റ ചാഹർ ഒരുമാസത്തിലേറെയായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. 2018ലാണ് ദീപക് ചാഹര്‍ ആദ്യമായി ചെന്നൈയുടെ ഭാഗമായത്. നാല് വര്‍ഷത്തിനിടെ രണ്ട് കിരീടങ്ങള്‍ സിഎസ്‌കെയ്‌ക്കൊപ്പം നേടി. 58 വിക്കറ്റുകളാണ് ചെന്നൈ ജേഴ്സിയില്‍ താരം പേരിലാക്കിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി 32 വിക്കറ്റ് നേടിയിരുന്നു. 

IPL 2022 : ചെന്നൈ സൂപ്പർ കിംഗ്‌സിന് കനത്ത പ്രഹരം; ദീപക് ചാഹറിന് സീസണ്‍ നഷ്‌ടമാകുമെന്ന് റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios