Latest Videos

അവന്‍ ചില്ലറ പ്രശ്‌നക്കാരനാ; പ‌ഞ്ചാബ് കിംഗ്‌സിനെതിരെ സഞ്ജു സാംസണ്‍ കരുതിയിരിക്കണം

By Web TeamFirst Published Apr 13, 2024, 10:17 AM IST
Highlights

ഐപിഎല്ലില്‍ മികച്ച തുടക്കമാണ് ഈ സീസണില്‍ സഞ്ജു സാംസണ്‍ നേടിയിരിക്കുന്നത്

ചണ്ഡീഗഡ്: ഐപിഎല്‍ 2024ല്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ആറാം മത്സരത്തിന് ഇന്നിറങ്ങുകയാണ്. എവേ ഗ്രൗണ്ടില്‍ പഞ്ചാബ് കിംഗ്സാണ് എതിരാളികള്‍. സീസണിലെ റണ്‍വേട്ടയില്‍ നാലാമതുള്ള സഞ്ജു സാംസണെ തുടക്കത്തിലെ മടക്കുകയായിരിക്കും പ‍ഞ്ചാബ് ബൗളര്‍മാരുടെ മുന്നിലുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 

ഐപിഎല്ലില്‍ മികച്ച തുടക്കമാണ് ഈ സീസണില്‍ സഞ്ജു സാംസണ്‍ നേടിയിരിക്കുന്നത്. അഞ്ച് മത്സരങ്ങളില്‍ 82.00 ശരാശരിയിലും 157.69 പ്രഹരശേഷിയിലും 246 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റിന്‍സിനെതിരെ തകര്‍പ്പന്‍ ഫിഫ്റ്റി നേടിയ സഞ്ജു സാംസണ്‍ ഫോമിലാണ്. പഞ്ചാബ് കിംഗ്‌സിനെതിരെ മുമ്പ് ഇറങ്ങിയ അഞ്ച് ഇന്നിംഗ്‌സുകളില്‍ 38 ശരാശരിയിലും 175.90 സ്ട്രൈക്ക് റേറ്റിലും 190 റണ്‍സ് താരം നേടി. ഈ കണക്കുകളും സഞ്ജുവിന്‍റെ ഫോമും ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് വെല്ലുവിളിയായേക്കും. എന്നാല്‍ സഞ്ജു ഭയക്കേണ്ട ഒരു കാര്യം പഞ്ചാബിന്‍റെ ബൗളിംഗ് നിരയിലുണ്ട്. 

Read more: റിഷഭ് പന്ത് പയറ്റി നോക്കി, പക്ഷേ തൊടമാട്ടെ; സഞ്ജു സാംസണ്‍ ഇന്നടിച്ചാല്‍ താങ്കമാട്ടെ

ഈ സീസണിലെ അഞ്ച് ഇന്നിംഗ്‌സുകളില്‍ മൂന്നുവട്ടം മാത്രമേ സഞ്ജു സാംസണ്‍ പുറത്തായുള്ളൂ. കാഗിസോ റബാഡ, ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍, അര്‍ഷ്‌ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍ എന്നിവരാണ് പഞ്ചാബിന്‍റെ പ്രധാന ബൗളര്‍മാര്‍. സ്പിന്നര്‍മാരെ ഈ സീസണില്‍ സഞ്ജു മികച്ചതായി നേരിടുന്നെങ്കിലും ബ്രാറിന്‍റെ പന്തുകള്‍ അതിജീവിക്കേണ്ടതുണ്ട്. സീസണില്‍ എട്ട് വിക്കറ്റുള്ള അര്‍ഷ്‌ദീപിനും ഏഴ് വിക്കറ്റുള്ള റബാഡയ്ക്കും പുറമെ മധ്യ ഓവറുകളില്‍ ഇടംകൈയന്‍ സ്‌പിന്നര്‍ ഹര്‍പ്രീത് ബ്രാറായിരിക്കും സഞ്ജുവിന് വെല്ലുവിളിയാവാന്‍ പോകുന്നത്. ബ്രാറിന്‍റെ ആംബോള്‍ സഞ്ജു അതിജീവിച്ചേ മതിയാകൂ. ചണ്ഡീഗഡില്‍ ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ്- പഞ്ചാബ് കിംഗ്‌സ് മത്സരം തുടങ്ങുക. അഞ്ചാം ജയമാണ് റോയല്‍സിന്‍റെ ലക്ഷ്യം. 

Read more: 'എടാ മോനേ', വിമര്‍ശകരുടെ വായടപ്പിക്കാന്‍ സഞ്ജു സാംസണ്‍; രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് അങ്കം, സര്‍പ്രൈസ് വരുമോ?

 

click me!