രാജസ്ഥാനെ പഞ്ഞിക്കിട്ട് കോലി, പവർപ്ലേ പവർ, തന്ത്രം പിഴച്ച് സഞ്ജു സാംസണ്‍; റോയല്‍ തുടക്കം ആർസിബിക്ക്

Published : Apr 06, 2024, 07:56 PM ISTUpdated : Apr 06, 2024, 07:58 PM IST
രാജസ്ഥാനെ പഞ്ഞിക്കിട്ട് കോലി, പവർപ്ലേ പവർ, തന്ത്രം പിഴച്ച് സഞ്ജു സാംസണ്‍; റോയല്‍ തുടക്കം ആർസിബിക്ക്

Synopsis

ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആർസിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു

ജയ്പൂ‍‍ർ: ഐപിഎല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗംഭീര തുടക്കവുമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആർസിബി പവർപ്ലേ പൂർത്തിയാകുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 53 റണ്‍സ് എന്ന നിലയിലാണ്. വിരാട് കോലി 25 പന്തില്‍ 32* ഉം, ഫാഫ് ഡുപ്ലസിസ് 11 പന്തില്‍ 14* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. ട്രെന്‍ഡ് ബോള്‍ട്ടും നാന്ദ്രേ ബർഗറും അടിവാങ്ങി വലഞ്ഞതോടെ സ്പിന്നർ ആർ അശ്വിനെ പന്തെറിയാന്‍ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ക്ഷണിച്ചെങ്കിലും ബ്രേക്ക്ത്രൂ ലഭിച്ചില്ല. അശ്വിന്‍ അടിവാങ്ങിയില്ല എന്നത് മാത്രമാണ് റോയല്‍സിന് ആശ്വാസം. 

ജയ്പൂ‍രിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആർസിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റോയല്‍സ് കഴിഞ്ഞ മത്സരത്തിലെ സമാന ടീമുമായി ഇറങ്ങുമ്പോള്‍ ആർസിബി പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സൗരവ് ചൗഹാനാണ് അപ്രതീക്ഷിതമായി ഇലവനിലെത്തിയത്. റോയല്‍സ് പേസർ സന്ദീപ് ശർമ്മയെ കളിപ്പിക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. റോവ്‍മാന്‍ പവലിനെ ഇംപാക്ട്  കളിപ്പിക്കുമോ എന്നതാണ് ഏറ്റവും വലിയ ആകാംക്ഷ. 'പിങ്ക് പ്രോമിസ്' പരിപാടിയുടെ ഭാഗമായി ഇന്ന് പിറക്കുന്ന ഓരോ സിക്സറിനും ആറ് വീതം വീടുകളില്‍ സോളാർ പാനല്‍ രാജസ്ഥാന്‍ റോയല്‍സ് സ്ഥാപിക്കും. 

Read more: ഓരോ സിക്സിനും ആറ് വീടുകളിലേക്ക് സോളാർ; രാജസ്ഥാന്‍ റോയല്‍സിന്‍റെ 'പിങ്ക് പ്രോമിസ്' നാളെ

പ്ലേയിംഗ് ഇലവനുകള്‍

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്‍ലർ, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), റിയാന്‍ പരാഗ്, ധ്രുവ് ജൂറെല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ആവേഷ് ഖാന്‍, നന്ദ്രേ ബർഗർ, യൂസ്‍വേന്ദ്ര ചഹല്‍. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റന്‍), രജത് പാടിദാർ, ഗ്ലെന്‍ മാക്സ്‍വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), സൗരവ് ചൗഹാന്‍, റീസ് ടോപ്‍ലി, മായങ്ക് ഡാഗർ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍. 

Read more: വീട്ടാനുണ്ട് ഒന്നൊന്നര കടം! 'പിങ്ക് പ്രോമിസ്' നിറവേറ്റാന്‍ രാജസ്ഥാന്‍; ആർസിബി അങ്കത്തില്‍ ടോസ് ജയിച്ച് സഞ്ജു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് മഹാദാനം! മസ്തിഷ്ക മരണം സംഭവിച്ച 8 വയസുകാരൻ 7 പേർക്കും 53 കാരൻ 5 പേർക്കും പുതുജീവനേകി
10 സിക്സ്, ഇഷാൻ കിഷന്‍റെ അടിയോടടി, അതിവേഗ സെഞ്ചുറിക്ക് മറുപടിയില്ല! റണ്‍മലക്ക് മുന്നിൽ കാലിടറി ഹരിയാന; മുഷ്താഖ് അലി കിരീടത്തിൽ മുത്തമിട്ട് ജാർഖണ്ഡ്