ആർസിബിക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് മൈതാനത്ത്, കഴിഞ്ഞ തവണത്തെ കണക്കുവീട്ടാന്‍ സഞ്ജു സാംസണ്‍

ജയ്പൂ‍‍ർ: ഐപിഎല്ലിലെ റോയല്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് കണക്കുവീട്ടാന്‍ രാജസ്ഥാന്‍ റോയല്‍സ് കളത്തിലേക്ക്. ജയ്പൂ‍രിലെ സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്‍ റോയല്‍സ് സമാന ടീമുമായി ഇറങ്ങുമ്പോള്‍ ആർസിബി പ്ലേയിംഗ് ഇലവനില്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ട്. രാജസ്ഥാനിലെ സ്ത്രീശാക്തീകരണത്തിന് കൈത്താങ്ങായി 'പിങ്ക് പ്രോമിസ്' പരിപാടിയുടെ ഭാഗമായി പ്രത്യേക പിങ്ക് ജേഴ്സി ധരിച്ചാണ് സഞ്ജു സാംസണും കൂട്ടരും കളത്തിലെത്തുന്നത്.

പ്ലേയിംഗ് ഇലവനുകള്‍

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ജോസ് ബട്‍ലർ, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പർ), റിയാന്‍ പരാഗ്, ധ്രുവ് ജൂറെല്‍, ഷിമ്രോന്‍ ഹെറ്റ്മെയർ, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, ആവേഷ് ഖാന്‍, നന്ദ്രേ ബർഗർ, യൂസ്‍വേന്ദ്ര ചഹല്‍. 

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: വിരാട് കോലി, ഫാഫ് ഡുപ്ലസിസ് (ക്യാപ്റ്റന്‍), രജത് പാടിദാർ, ഗ്ലെന്‍ മാക്സ്‍വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), സൗരവ് ചൗഹാന്‍, റീസ് ടോപ്‍ലി, മായങ്ക് ഡാഗർ, മുഹമ്മദ് സിറാജ്, യഷ് ദയാല്‍. 

Read more: ഓരോ സിക്സിനും ആറ് വീടുകളിലേക്ക് സോളാർ; രാജസ്ഥാന്‍ റോയല്‍സിന്‍റെ 'പിങ്ക് പ്രോമിസ്'

വീട്ടാനുണ്ട് കടം!

ഐപിഎല്‍ 2023ല്‍ അവസാനമായി മുഖാമുഖം വന്നപ്പോള്‍ ആർസിബിയോട് സ്വന്തം തട്ടകത്തില്‍ 112 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതിന് കണക്ക് വീട്ടേണ്ടതുണ്ട് സഞ്ജുപ്പടയ്ക്ക്. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 171 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ റോയല്‍സ് 10.3 ഓവറില്‍ വെറും 59 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും പൂജ്യത്തില്‍ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ഇതിന് പ്രതികാരം ചെയ്യാന്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more: കോലിക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ തന്ത്രം അത്, വെളിപ്പെടുത്തി ചഹല്‍! ചുമതല പേസർക്ക്? കോലി കെട്ടിവച്ചോളൂ