'ധോണിയുടെ പ്രഖ്യാപനം ഇടിമുഴക്കം പോലെ, സിഎസ്‌കെ ക്യാംപ് ഒന്നാകെ പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തല്‍

Published : Mar 22, 2024, 11:23 AM ISTUpdated : Mar 22, 2024, 01:03 PM IST
'ധോണിയുടെ പ്രഖ്യാപനം ഇടിമുഴക്കം പോലെ, സിഎസ്‌കെ ക്യാംപ് ഒന്നാകെ പൊട്ടിക്കരഞ്ഞു'; വെളിപ്പെടുത്തല്‍

Synopsis

ധോണി ആ വാര്‍ത്ത പറഞ്ഞതും സിഎസ്‌കെ ക്യാംപ് വൈകാരികമായി എന്ന് സ്റ്റീഫന്‍ ഫ്ലെമിങിന്‍റെ വാക്കുകള്‍ 

ചെന്നൈ: ഐപിഎല്‍ പതിനേഴാം സീസണ്‍ തുടങ്ങുന്നതിന്‍റെ തൊട്ടുതലേന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ നായകന്‍ എം എസ് ധോണി ക്യാപ്റ്റന്‍സി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. തന്‍റെ പിന്‍ഗാമിയായി യുവ ബാറ്റര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ ധോണി പ്രഖ്യാപിക്കുകയായിരുന്നു. പ്രായം 42 ആയെങ്കിലും ധോണി ക്യാപ്റ്റന്‍റെ തൊപ്പിയഴിക്കുന്നു എന്ന പ്രഖ്യാപനം സിഎസ്‌കെയിലെ സഹതാരങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. 

ധോണി ആ വാര്‍ത്ത പറഞ്ഞതും സിഎസ്‌കെ ക്യാംപ് വൈകാരികമായി. എല്ലാവരും കണ്ണീരിലായി. ഡ്രസിംഗ് റൂമിലെ ഒരാളും കരയാതിരുന്നില്ല. കഴിഞ്ഞവട്ടം ധോണി (2022ല്‍) ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോള്‍ അതിനെ അഭിമുഖീകരിക്കാന്‍ ഞങ്ങള്‍ വേണ്ടത്ര ഒരുങ്ങിയിരുന്നില്ല. എന്നാല്‍ എല്ലാവരും ഇത്തവണ പുതിയ തീരുമാനം ഉള്‍ക്കൊണ്ടു. എല്ലാവരും റുതുരാജ് ഗെയ്‌ക്‌വാദിനെ പ്രശംസിച്ചു. ഏറെ സംസാരിക്കുന്ന ആളല്ല റുതു. എന്നാല്‍ ടീമിനെ കൃത്യമായ പാതയില്‍ നയിക്കാനുള്ള എല്ലാ കഴിയും അദേഹത്തിനുണ്ട് എന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിങ് വ്യക്തമാക്കി. 

Read more: കളി 'തല'യോടോ; എം എസ് ധോണി രണ്ട് വര്‍ഷം മുമ്പേ തീരുമാനിച്ചു, എല്ലാം നടന്നത് റാഞ്ചിയില്‍

അതേസമയം 2022ല്‍ രവീന്ദ്ര ജഡേജയെ ക്യാപ്റ്റന്‍സി ഏല്‍പിച്ചപ്പോള്‍ പുതിയ തുടക്കത്തിനായി സിഎസ്‌ജെ സജ്ജമായിരുന്നില്ല എന്ന് ഫ്ലെമിങ് തുറന്നു സമ്മതിച്ചു. അന്ന് ജഡേജയുടെ നായകത്വത്തില്‍ ടീം തുടര്‍ തോല്‍വികള്‍ നേരിട്ടപ്പോള്‍ ധോണിയെ വീണ്ടും ക്യാപ്റ്റനാക്കിയാണ് സിഎസ്‌കെ തടിതപ്പിയത്. 

ഐപിഎല്‍ പതിനേഴാം സീസണ്‍ തുടങ്ങുന്നതിന്‍റെ തൊട്ടുതലേന്നാണ് എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞത്. ഇന്നലെ പ്രഭാതഭക്ഷണത്തിനിടയിൽ പരിശീലകന്‍ സ്റ്റീഫൻ ഫ്ലമിങ്ങിനോടും സഹതാരങ്ങളോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും ധോണി തീരുമാനം അറിയിക്കുകയായിരുന്നു. 2010, 2011, 2018, 2021, 2023 സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച എം എസ് ധോണി ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ ക്യാപ്റ്റൻമാരില്‍ രോഹിത് ശര്‍മ്മയ്ക്ക് ഒപ്പം അഞ്ച് കപ്പുകളുമായി റെക്കോര്‍ഡ് പങ്കിടുന്ന താരമാണ്.

Read more: സഞ്ജു സാംസണ് അവസാന പിടിവള്ളി; ലോകകപ്പ് വിക്കറ്റ് കീപ്പറെ ഐപിഎല്‍ തീരുമാനിക്കും, കണ്ണ് കൂര്‍പ്പിച്ച് സെലക്‌ടര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും