
ജയ്പൂര്‍: ഐപിഎല്ലില്‍ ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമതായിരുന്നു രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍. എന്നാല്‍ ടീമുകളോരോന്നും മൂന്നും നാലും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ടോപ് ടെന്നില്‍ പോലും സഞ്ജുവില്ല. ആദ്യ കളിയിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന സഞ്ജു മൂന്ന് കളികളില്‍ 109 റണ്‍സുമായി റണ്‍വേട്ടയില്‍ പതിനെട്ടാമതാണിപ്പോള്‍.
ആര്‍സിബിയുടെ വിരാട് കോലിയാണ് നാലു കളികളില്‍ 203 റണ്‍സുമായി ഒന്നാമത്.രാജസ്ഥാനില്‍ സഞ്ജുവിന്‍റെ സഹതാരമായ റിയാന്‍ പരാഗ് 181 റണ്‍സുമായി രണ്ടാം സ്ഥാനത്തും ഹൈദരാബാദ് താരം ഹെന്‍റിച്ച് ക്ലാസന്‍ 177 റണ്‍സുമായി മൂന്നാം സ്ഥാനത്തുമുണ്ട്.അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ തുടങ്ങിയ യുവതാരങ്ങളെല്ലാ ടോപ് ടെന്നില്‍ ഇടം നേടിയിട്ടുണ്ട്.
ടി20 ലോകകപ്പ് ടീമിലെത്താന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്ന ഡല്‍ഹി നായകന്‍ റിഷഭ് പന്ത് നാലു കളികളില്‍ 152 റണ്‍സും 158.33 പ്രഹരശേഷിയുമായി ഏഴാം സ്ഥാനത്തുണ്ടെന്നത് സഞ്ജുവിന് ഭീഷണിയാണ്. എന്നാല്‍ ലോകകപ്പ് ടീമിലെലെ വിക്കറ്റ് കീപ്പറാവാന്‍ സഞ്ജുവിനൊപ്പം മത്സരിക്കുന്ന ജിതേഷ് ശര്‍മ(58), ധ്രുവ് ജുറെല്‍(40), ഇഷാന്‍ കിഷന്‍(50), കെ എല്‍ രാഹുല്‍(93) എന്നിവരെല്ലാം നിലവില്‍ സഞ്ജുവിനും പിന്നിലാണെന്നത് അനുകൂലഘടകമാണ്.
ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമിലെത്താനുള്ള മത്സരം കടുക്കുമ്പോള്‍ ടീമിന്‍റെ വിജയത്തിനൊപ്പം തന്നെ സഞ്ജുവിന്‍റെ വ്യക്തിഗത പ്രകടനങ്ങളിലേക്കും ആരാധകര്‍ ഉറ്റുനോക്കുന്നതും അതുകൊണ്ടു തന്നെയാണ്. മെയ് ആദ്യവാരം ലോകകപ്പിനുള്ള പ്രൊവിഷണല്‍ സ്ക്വാഡിനെ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ഇ ഇടം നേടാന്‍ ഐപിഎല്‍ ആദ്യ പകുതിയിലെ മത്സരങ്ങള്‍ യുവതാരങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണ്.
അതുകൊണ്ടുതന്നെ ആദ്യ കളിയിലെ മികവിന് പിന്നാലെ നിറം മങ്ങിയ സഞ്ജുവിനും ഇനിയുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുക എന്നത് നിര്‍ണായകമാകുും. ആദ്യ കളിയില്‍ സഞ്ജു ഫോമിലായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് ഇന്ന് കളിയെന്നതും ഒരു അര്‍സെഞ്ചുറി നേടിയാല്‍ പോലും ടോപ് ഫൈവിലെത്താമെന്നതും സഞ്ജുവിന് അനുകൂല ഘടകങ്ങളാണ്. രാജസ്ഥാന്‍റെ വിജയത്തിനൊപ്പം മൂന്നാം നമ്പറിലിറങ്ങുന്ന ക്യാപ്റ്റനില്‍ നിന്ന് മിന്നുന്നൊരു ബാറ്റിംഗ് പ്രകടനം കൂടി വന്നാല്‍ ഇന്ന് ആരാധകര്‍ ഡബിള്‍ ഹാപ്പിയാവുമെന്നുറുപ്പ്.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!