ഐപിഎൽ 2025: ടീമുകൾക്ക് ആശ്വാസം, സീസണ്‍ നഷ്ടമാകുന്ന താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താൻ ഇളവുകളുമായി ബിസിസിഐ

Published : Mar 14, 2025, 01:33 PM ISTUpdated : Mar 19, 2025, 11:16 AM IST
ഐപിഎൽ 2025: ടീമുകൾക്ക് ആശ്വാസം,  സീസണ്‍ നഷ്ടമാകുന്ന താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താൻ ഇളവുകളുമായി ബിസിസിഐ

Synopsis

ഒരുദീര്‍ഘകാല പകരക്കാരനെയാണ് ആവശ്യമെങ്കില്‍ ലേലത്തില്‍ ടീമുകളൊന്നും വാങ്ങിക്കാത്ത താരങ്ങളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത് കരാറില്‍ ഏ‍ര്‍പ്പെടാവുന്നതാണ്

കര്‍ശനമായ സ്ക്വാഡ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലീഗാണ് ഐപിഎല്‍. പുതിയ സീസണിന് മുന്നോടിയായി ചില മാനദണ്ഡങ്ങളില്‍ അയവ് വരുത്താനൊരുങ്ങുകയാണ് ബിസിസിഐ. താരങ്ങള്‍ക്ക് പരുക്കുപറ്റുകയോ പിൻവാങ്ങുകയോ ചെയ്യേണ്ടി വന്നാലോ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക സാഹചര്യം ഉണ്ടായാലോ ഇനിമുതല്‍ ഇളവുകളുണ്ടായിരിക്കും. പ്രത്യേകിച്ചും വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍

ടീമുമായി കരാറിലേര്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കളിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായാല്‍ ഒരു താല്‍ക്കാലിക പകരക്കാരനുമായി കരാറിലേര്‍പ്പെടാൻ ഫ്രാഞ്ചൈസികള്‍ക്ക് കഴിയും. ഇതിനായി ബിസിസിഐയുടെ പ്രത്യേക അനുമതി ആവശ്യമായിരിക്കും. പരുക്ക് പറ്റുന്ന പശ്ചാത്തലത്തില്‍ താരം ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതുവരെ മാത്രമായിരിക്കും താല്‍ക്കാലിക കരാറിന്റെ കാലാവധി. അല്ലാത്തപക്ഷം തിരികെ ടീമിനോപ്പം ചേരുന്നതുവരെയും.

ഇങ്ങനെ കളിച്ചാല്‍ പാകിസ്ഥാന്‍റെ കളി കാണാന്‍ ആളില്ലാതാവും, മുന്നറിയിപ്പുമായി മുന്‍ താരം

ഒരുദീര്‍ഘകാല പകരക്കാരനെയാണ് ആവശ്യമെങ്കില്‍ ലേലത്തില്‍ ടീമുകളൊന്നും വാങ്ങിക്കാത്ത താരങ്ങളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത് കരാറില്‍ ഏ‍ര്‍പ്പെടാവുന്നതാണ്. പരുക്ക് മൂലം സീസണ്‍ നഷ്ടമാകുകയോ അല്ലെങ്കില്‍ ദേശീയ ടീമിനൊപ്പം ചേരേണ്ടി വരുന്ന സാഹചര്യത്തിലുമായിരിക്കും ഈ ഇളവ്. ന്യായമായ കാരണങ്ങള്‍ മൂലം ഒഴിവാകേണ്ടി വരികയാണെങ്കിലും ഇത്തരം കരാറുകള്‍ ഉപയോഗിച്ച് പകരക്കാരെ കണ്ടെത്താം.

പകരക്കാരനെ കണ്ടെത്തണമെങ്കിലും ചില നിബന്ധനകളുണ്ട്. ടീമിലെ താരത്തിന് സീസണിലെ 12-ാം ലീഗ് മത്സരത്തിന് മുൻപ് പരുക്ക് പറ്റുകയോ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയോ ചെയ്യണം. താരം ഭാഗമായിട്ടുള്ള ദേശീയ ടീമിന്റെ ബോര്‍ഡിന്റേയും ബിസിസിഐ അംഗീകൃത ഡോക്ടറിന്റേയും സ്ഥിരീകരണം ഇതിന് ആവശ്യമാണ്. 

ഇതിനുപുറമെ കരാറിലേര്‍പ്പെട്ട താരത്തിന് തന്റെ ദേശീയ ബോര്‍ഡില്‍ നിന്ന് ഐപിഎല്‍ കളിക്കാൻ അനുമതി ലഭിക്കാത്ത സാഹചര്യത്തിലും ടീമുകള്‍ക്ക് പകരക്കാരെ കണ്ടെത്താം. പകരക്കാരനായി എത്തുന്ന താരത്തിന്റെ ശമ്പളത്തിന് പരിധിയുണ്ടാകും. സീസണ്‍ നഷ്ടമാകുന്ന താരത്തേക്കാള്‍ കൂടാൻ പാടില്ല. ഇതിനും ബിസിസിഐയുടെ അനുമതി ആവശ്യമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍