
ഐപിഎല്ലിൽ ലക്നൌ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 160 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നൌവിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടാനെ സാധിച്ചുള്ളൂ. 52 റൺസ് നേടിയ എയ്ഡൻ മാർക്രമാണ് ലക്നൌവിന്റെ ടോപ് സ്കോറർ.
പവർ പ്ലേയിൽ മികച്ച തുടക്കമാണ് ഓപ്പണർമാരായ മിച്ചൽ മാർഷും എയ്ഡൻ മാർക്രവും ലക്നൌവിന് നൽകിയത്. പവർ പ്ലേ പൂർത്തിയായപ്പോൾ ടീം സ്കോർ 51ൽ എത്തിയിരുന്നു. 33 പന്തുകൾ നേരിട്ട മാർക്രം 2 ബൌണ്ടറികളും 3 സിക്സറുകളും സഹിതം 52 റൺസ് നേടിയാണ് പുറത്തായത്. 5 പന്തിൽ 9 റൺസ് നേടി പുറത്തായ നിക്കോളാസ് പൂരന് തിളങ്ങാനാകാതെ പോയതാണ് ലക്നൌവിന് തിരിച്ചടിയായത്. 2 റൺസ് നേടിയ അബ്ദുൾ സമദിനെയും 45 റൺസ് നേടിയ മിച്ചൽ മാർഷിനെയും 14-ാം ഓവറിൽ മടക്കിയയച്ച് മുകേഷ് കുമാർ ഡൽഹിയെ മുന്നിലെത്തിച്ചു.
അവസാന ഓവറുകളിൽ മികച്ച ബൌളിംഗ് പ്രകടനം പുറത്തെടുത്ത ഡൽഹി ബൌളർമാർക്ക് മുന്നിൽ ഡേവിഡ് മില്ലർ വിയർത്തു. 15 പന്തിൽ 14 റൺസ് മാത്രം നേടിയ മില്ലർ പുറത്താകാതെ നിന്നു. അവസാന മൂന്ന് പന്തുകളിൽ റൺസ് നേടാൻ കഴിയാതെ വന്നതും ആയുഷ് ബദോനിയുടെയും (36) നായകൻ റിഷഭ് പന്തിന്റെയും (0) വിക്കറ്റുകൾ നഷ്ടമായതുമാണ് ഡൽഹിയെ കൂറ്റൻ സ്കോറിലെത്താതെ പിടിച്ചുനിർത്തിയത്.
READ MORE: പവര്‍ പ്ലേ ലക്നൗ അങ്ങ് എടുത്തു; മാര്‍ഷും മാര്‍ക്രവും ക്രീസിൽ, വിയര്‍ത്ത് ഡൽഹി