ടോപ് 2 ഫിനിഷ് ലക്ഷ്യമിടുന്നത് 4 ടീമുകൾ! സാധ്യത ആര്‍ക്കൊക്കെ? കണക്കുകൾ നോക്കാം

Published : May 26, 2025, 11:58 AM ISTUpdated : May 26, 2025, 11:59 AM IST
ടോപ് 2 ഫിനിഷ് ലക്ഷ്യമിടുന്നത് 4 ടീമുകൾ! സാധ്യത ആര്‍ക്കൊക്കെ? കണക്കുകൾ നോക്കാം

Synopsis

ഇന്ന് നടക്കുന്ന മുംബൈ-പഞ്ചാബ് പോരാട്ടത്തിലെ വിജയികൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യും. 

ദില്ലി: ഐ‌പി‌എൽ 2025 സീസൺ പ്ലേ ഓഫിലേയ്ക്ക് അടുക്കുകയാണ്. എല്ലാ മത്സരങ്ങളും പൂർത്തിയാകുന്നതിന് വളരെ മുമ്പ് തന്നെ ഇത്തവണ പ്ലേ ഓഫ് ലൈനപ്പായി എന്നതാണ് പ്രധാന സവിശേഷത. എന്നാൽ, നാല് പ്ലേ ഓഫ് സ്ഥാനങ്ങളുടെ കാര്യത്തിലും തീരുമാനമായെങ്കിലും യോഗ്യത നേടിയ ടീമുകളൊന്നും ഇതുവരെ ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചിട്ടില്ല. ഏതാനും മത്സരങ്ങൾ മാത്രം ശേഷിക്കെ ക്വാളിഫയർ 1 എന്ന നിർണായകമായ റൗണ്ടിലേയ്ക്ക് നാല് ടീമുകളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. ഓരോ ടീമിന്റെയും ക്വാളിഫയർ സാധ്യതകൾ എങ്ങനെയെന്ന് നോക്കാം.

1. ഗുജറാത്ത് ടൈറ്റൻസ്

നിലവിൽ 18 പോയിന്റുകളുമായി (+0.309) ​ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ, അവസാന രണ്ട് മത്സരങ്ങളിൽ ലക്നൗ സൂപ്പർ ജയന്റ്സിനോടും ചെന്നൈ സൂപ്പർ കിം​ഗ്സിനോടും പരാജയപ്പെട്ടതോടെ ​ഗുജറാത്തിന് ഇനി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ന് നടക്കാനിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് - മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾ ​ഗുജറാത്തിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് എത്തും.

നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചാൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ആദ്യ രണ്ടിൽ സ്ഥാനം ഉറപ്പിക്കും. ​ഗുജറാത്ത് മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെടുകയും ചെയ്യും. ഇതോടെ ക്വാളിഫയറിന് പകരം എലിമിനേറ്ററിൽ ​ഗുജറാത്തിന് മത്സരിക്കേണ്ടി വരും. എന്നാൽ, നാളെ ബെം​ഗളൂരു പരാജയപ്പെട്ടാൽ ​ഗുജറാത്ത് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ക്വാളിഫയറിന് യോ​ഗ്യത നേടും.

2. പഞ്ചാബ് കിംഗ്സ്

പുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത പഞ്ചാബ് കിം​ഗ്സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. 
17 പോയിന്റുകളുള്ള പഞ്ചാബ് (+0.327) ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനൊരുങ്ങുകയാണ്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ 19 പോയിന്റുമായി പഞ്ചാബിന് ​ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. ക്വാളിഫയർ 1 ഉറപ്പിക്കുകയും ചെയ്യാം. എന്നാൽ, പരാജയമാണ് ഫലമെങ്കിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ പഞ്ചാബിന് മറക്കേണ്ടി വരും. അതായത് എലിമിനേറ്ററിൽ എത്തുമെന്ന് സാരം. 

3. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു

ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളിലൊന്നാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. നിലവിൽ 17 പോയിന്റുകളുമായി ബെം​ഗളൂരു (+0.255) മൂന്നാം സ്ഥാനത്താണ്. നാളെ ലക്നൗവിനെതിരെ വിജയിച്ചാൽ ബെം​ഗളൂരു ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തും. ഇന്ന് പഞ്ചാബ് മുംബൈയെ തോൽപ്പിച്ചാൽ നെറ്റ് റൺ റേറ്റ് അനുസരിച്ച് ഒന്നാം സ്ഥാനത്തെത്താൻ ബെം​ഗളൂരുവിന് വലിയ മാർജിനിൽ ജയിക്കേണ്ടി വരും. മറിച്ച്, മുംബൈ പഞ്ചാബിനെ തോൽപ്പിച്ചാൽ ബെം​ഗളൂരുവിന് നാളെ എങ്ങനെ വിജയിച്ചാലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. അതേസമയം, ലക്നൗവിനോട് തോറ്റാൽ ബെം​ഗളൂരുവിന് മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്ത് എലിമിനേറ്ററിലേയ്ക്ക് പോകാം. 

4. മുംബൈ ഇന്ത്യൻസ്

മോശമായി തുടങ്ങുകയും അവസാനം കത്തിക്കയറി പ്ലേ ഓഫിലെത്തുകയും ചെയ്ത ടീമാണ് മുംബൈ ഇന്ത്യൻസ്. നിലവിൽ 16 പോയിന്റുള്ള മുംബൈ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ പഞ്ചാബിനെതിരെ ജയിച്ചാൽ മുംബൈയ്ക്കും 18 പോയിന്റാകുകയും ​ഗുജറാത്തിനൊപ്പമെത്തുകയും ചെയ്യും. മികച്ച റൺറേറ്റ് (+1.292) മുംബൈയ്ക്ക് ഒന്നാം സ്ഥാനത്തേയ്ക്ക് വഴിയൊരുക്കും. ഇന്ന് പരാജയപ്പെട്ടാൽ മുംബൈയ്ക്ക് നാലാം സ്ഥാനത്ത് തുടരേണ്ടി വരും. മാത്രമല്ല, പ്ലേ ഓഫിൽ എലിമിനേറ്ററിലേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്യും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചിരവൈരികൾ ഏറ്റുമുട്ടും, ടീമിന് നിർദേശം നൽകി പാക് സർക്കാർ, ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കും
പാകിസ്ഥാന്‍റെ രണ്ട് ഉപാധികൾ അംഗീകരിച്ചു; ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാട്ടി ഐസിസി, മുഖം രക്ഷിക്കാൻ അയൽക്കാരുടെ അഭ്യർത്ഥന മറയാക്കി പാകിസ്ഥാന്‍