ഐപിഎല്‍ 2026: ടീം വിട്ടിട്ട് 15 വർഷം; ഇന്നും കോഹ്‌ലിക്ക് ശേഷം അയാള്‍ മാത്രം

Published : Mar 23, 2026, 01:43 PM IST
Rahul Dravid

Synopsis

ആർസിബിയുടെ ടോപ് സ്കോറർമാരില്‍ കോഹ്‌ലിക്ക് പിന്നിലുള്ള ഇന്ത്യൻ താരം ആരാണെന്ന് അറിയാമോ?

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റണ്‍ മെഷീൻ, അത് സാക്ഷാല്‍ വിരാട് കോഹ്‌ലിയാണ്. എന്നാല്‍, ആർസിബിയുടെ ടോപ് സ്കോറർമാരില്‍ കോഹ്‌ലിക്ക് പിന്നിലുള്ള ഇന്ത്യൻ താരം ആരാണെന്ന് അറിയാമോ?

ഐപിഎല്ലിലും ചാമ്പ്യൻസ് ലീഗ് ടി20യിലുമായി കോഹ്‌ലി 9085 റണ്‍സാണ് ചുവപ്പ് കുപ്പായത്തില്‍ നേടിയിട്ടുള്ളത്. രണ്ടാമതുള്ളത്, ഒന്നരപതിറ്റാണ്ട് മുൻപ് ആർസിബി വിട്ട ഇന്ത്യയുടെ വൻമതിലാണ്, രാഹുല്‍ ദ്രാവിഡ്.

മൂന്ന് സീസണുകളിലായി 46 ഇന്നിങ്സുകളില്‍ നിന്ന് ഇതിഹാസത്തിന്റെ സമ്പാദ്യം 1132 റണ്‍സാണ്. ഐപിഎല്ലില്‍ മാത്രം 898 റണ്‍സാണ് ദ്രാവിഡ് നേടിയത്. രണ്ട് ചാമ്പ്യൻസ് ലീഗില്‍ നിന്ന് 234 റണ്‍സും. 15 വർഷം പിന്നിട്ടിട്ടും ദ്രാവിഡിനെ മറികടക്കാൻ ഒരു ഇന്ത്യൻ താരത്തിനും കഴിഞ്ഞിട്ടില്ല.

ഇക്കുറിയത് സംഭവിച്ചേക്കും. ദ്രാവിഡിന്റെ തൊട്ട് പിന്നില്‍ ദേവദത്ത് പടിക്കലുണ്ട്. 1131 റണ്‍സാണ് പടിക്കല്‍ 2020, 21, 25 സീസണുകളിലായി സ്കോർ ചെയ്തത്.

ഇന്ത്യൻ താരങ്ങളുടെ മാത്രം കണക്കാണിത്, വിദേശതാരങ്ങളേയും ഉള്‍പ്പെടുത്തിയാല്‍ കോഹ്‌ലിക്ക് പിന്നിലായി എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയിലുമൊക്കെയുണ്ട്. എങ്കിലും കോഹ്‌ലിയുമായുള്ള അന്തരം ഏറ്റവും കുറഞ്ഞത് നാലായിരത്തിലധികം റണ്‍സ് വരും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഇനി ഗില്ലിന്റെ വില്ലൻ സഞ്ജു! ടി20 ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാനാകുമോ?
ഐപിഎല്‍ 2026: ഹൈ വോള്‍ട്ടേജിലെത്തുന്ന ഹൈദരാബാദ്; എത്രത്തോളം ശക്തര്‍, സാധ്യതകള്‍