
ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യൻസും. ഐപിഎല്‍ കണ്ട ഏറ്റവും സക്‌സസ്‌ഫുള്ളായ ഫ്രാഞ്ചൈസികള്‍. അഞ്ച് വീതം കിരീടങ്ങള്‍. നേര്‍ക്കുനേര്‍ പോരുകളില്‍ മുൻതൂക്കം ആര്‍ക്ക്
മുംബൈയും ചെന്നൈയും തമ്മിലുള്ള 41 എല്‍ ക്ലാസിക്കോ മത്സരങ്ങള്‍ക്കാണ് ആരാധകര്‍ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടുള്ളത്. 22 തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു. 19 പ്രാവശ്യം ചെന്നൈയും.
എന്നാല്‍ ഇരുടീമുകളും തമ്മിലുള്ള വൈരം വര്‍ധിക്കാനുള്ള കാരണം മറ്റൊന്നാണ്. ടൂര്‍ണമെന്റിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ നാല് കലാശപ്പോരുകളില്‍ മുംബൈയും ചെന്നൈയും ഏറ്റുമുട്ടി. 2010, 2013, 2015, 2019 എഡിഷനുകളില്‍.
ഇതില്‍ 2010ല്‍ മാത്രമാണ് ചെന്നൈക്ക് കിരീടം ചൂടാനായത്. 2013, 2015, 2019 വര്‍ഷങ്ങളില്‍ രോഹിത് ശര്‍മയുടെ സംഘം ജേതാക്കളായി. മുംബൈ നേടിയ അഞ്ച് കിരീടങ്ങളില്‍ മൂന്നും ചെന്നൈക്ക് എതിരെയായിരുന്നുവെന്നും ഓര്‍ക്കണം.
ഐപിഎല്ലിലെ ചെന്നൈയുടെ ഏറ്റവും ചെറിയ ടീം ടോട്ടലും മുംബൈക്കെതിരെയാണ്. 2013ല്‍ കേവലം 79 റണ്‍സിന് ചെന്നൈ മുംബൈക്കെതിരെ പുറത്തായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!