ഐപിഎല്‍ 2026: ഏറ്റവും കൂടുതല്‍ തുക ബാക്കിയുള്ളത് കൊല്‍ക്കത്തയ്ക്ക്, പൂര്‍ണ ചിത്രമറിയാം

Published : Nov 15, 2025, 09:00 PM IST
Ravindra Jadeja-Sanju Samson and Sam Curran IPL 2026 Salary

Synopsis

ഐപിഎല്‍ 2026 മിനി താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ പട്ടിക പുറത്തുവന്നു. 

മുംബൈ: സഞ്ജു സാംസണിന്റെ മാസ് വരവും രവീന്ദ്ര ജഡേജയുടെ റോയല്‍ മടക്കവും കണ്ട ട്രേഡ് വിന്‍ഡോ. ഒടുവില്‍ ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി സര്‍പ്രൈസുകള്‍ നിറഞ്ഞ റിട്ടന്‍ഷന്‍, റിലീസ് പട്ടിക. താരപ്പകിട്ടിനല്ല, കളത്തിലെ മികവിനാണ് മൂല്യമെന്നും പുതുതലമുറയിലേക്ക് ചുവടുമാറ്റാന്‍ ടീമുകള്‍ ഒരുങ്ങുന്നവെന്നും വ്യക്തം. അടിമുടി തിരുത്തലുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരുങ്ങിയപ്പോള്‍, അണുവിട മാറാത്ത സംഘങ്ങളുമുണ്ടിത്തവണ.

കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സ് (പേഴ്‌സില്‍ 64.30 കോടി)

ഒരുപതിറ്റാണ്ടിലധികമായി ഐപിഎല്ലിലും വിവിധ ലീഗുകളില്‍ ഫ്രാഞ്ചൈസിക്ക് കീഴില്‍ പന്തും ബാറ്റുമെടുത്ത ആന്ദ്രെ റസലിനെ കൈ വിട്ടിരിക്കുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 37 പിന്നിട്ട റസലിന് 12 കോടി രൂപയായിരുന്നു മൂല്യം. കഴിഞ്ഞ രണ്ട് സീസണിലായി ശരാശരിക്ക് മാത്രം താഴെ തിളങ്ങുന്ന താരമാണ് റസല്‍. വലം കയ്യന്‍ ബാറ്ററെ മിനി ലേലത്തില്‍ കൊല്‍ക്കത്ത ചെറിയ തുകയില്‍ തിരിച്ചെത്തിക്കാനും സാധ്യതകളുണ്ട്. കൊല്‍ക്കത്ത നിരയിലെ ഏറ്റവും മൂല്യമേറിയ താരമായിരുന്ന വെങ്കിടേഷ് അയ്യരും റിലീസ് ചെയ്യപ്പെട്ടു. 23.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത സ്വന്തമാക്കിയ വെങ്കിടേഷ് പോയ സീസണില്‍ 11 കളികളില്‍ നിന്ന് കേവലം 142 റണ്‍സ് മാത്രമായിരുന്നു നേടിയത്. വെങ്കിയെ പര്‍പ്പിളില്‍ അടുത്ത സീസണിലും കാണാന്‍ കഴിഞ്ഞാലും അത്ഭുതപ്പെടേണ്ടതില്ല. ക്വിന്റണ്‍ ഡി കോക്കാണ് കൊല്‍ക്കത്ത റിലീസ് ചെയ്ത മറ്റൊരു പ്രധാനി.

റിലീസ് ചെയ്യപ്പെട്ടവര്‍

ആന്ദ്രെ റസ്സല്‍, വെങ്കിടേഷ് അയ്യര്‍, മൊയിന്‍ അലി, ക്വിന്റണ്‍ ഡി കോക്ക്, റഹ്മാനുള്ള ഗുര്‍ബാസ്, ആന്ദ്രേ നോര്‍്‌ജെ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മായങ്ക് മാര്‍ക്കണ്ടെ (മുംബൈ ഇന്ത്യന്‍സ് - ട്രേഡ്), ചേതന്‍ സക്കറിയ, ലുവ്‌നിത്ത് സിസോദിയ.

നിലനിര്‍ത്തിയ താരങ്ങള്‍

അജിന്‍ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, മനീഷ് പാണ്ഡെ, രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, റോവ്മാന്‍ പവല്‍, സുനില്‍ നരെയ്ന്‍, ഉമ്രാന്‍ മാലിക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (പേഴ്‌സില്‍ 43.40 കോടി)

ഉടച്ചുവാര്‍ക്കാനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് യുവപേസറായ മതീഷ പതിരാനയെ നിലനിര്‍ത്തിയില്ല. 13 കോടി രൂപയാണ് ലങ്കന്‍ പേസറുടെ മൂല്യം. നിരന്തരമുള്ള പരുക്ക് മൂലം സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിയാതെ പോയിരുന്നു. 2025ല്‍ 13 വിക്കറ്റുകള്‍ നേടിയെങ്കിലും എക്കണോമി പത്തിന് മുകളിലായിരുന്നു. കവീസ് ദ്വയമായ രച്ചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വെയാണ് ചെന്നൈ സലാം പറഞ്ഞ മറ്റ് പ്രമുഖര്‍.

റിലീസ് ചെയ്യപ്പെട്ടവര്‍

രവീന്ദ്ര ജഡേജ (രാജസ്ഥാനിലേക്ക് ട്രേഡ് ചെയ്തു്), സാം കറാന്‍ ((രാജസ്ഥാനിലേക്ക് ട്രേഡ് ചെയ്തു.), മതീഷ പതിരാന, ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, വിജയ് ശങ്കര്‍, വന്‍ഷ് ബേദി, ആന്ദ്രേ സിദ്ധാര്‍ത്ഥ്, ഷെയ്ഖ് റഷീദ്, കമലേഷ് നാഗര്‍കോട്ടി.

നിലനിര്‍ത്തിയ താരങ്ങള്‍

എം എസ് ധോണി, റുതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍ (ട്രേഡ്), ഡിവാള്‍ഡ് ബ്രേവിസ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, അന്‍ഷൂല്‍ കാംബോജ്, ഉര്‍വില്‍ പട്ടേല്‍, നതാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി, ജാമി ഓവര്‍ടോണ്‍, ഗുര്‍ജന്‍പ്രീത് സിംഗ്, ആയുഷ് മാത്രെ.

ഡല്‍ഹി ക്യാപിറ്റല്‍സ് (പേഴ്‌സില്‍ 21.80 കോടി)

ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പില്‍ നിന്ന് കൂറ്റനടിക്കാരനായ ജേക്ക് ഫ്രേസറും ഫാഫ് ഡുപ്ലെസിസും പടിയിറങ്ങി. മക്ഗൂര്‍ക്കിന് ഡല്‍ഹിയിട്ട മൂല്യം ഒന്‍പത് കോടിയായിരുന്നു. ആറ് കളികളില്‍ നിന്ന് 55 റണ്‍സായിരുന്നു താരം കഴിഞ്ഞ സീസണിലെ നേട്ടം. 42 വയസിനോട് അടുക്കുന്ന ഡുപ്ലെസിയും പോയ സീസണുകളില്‍ തന്റെ പ്രതാപകലം പിന്നിട്ടതിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങിയിരുന്നു.

റിലീസ് ചെയ്യപ്പെട്ടവര്‍

ഡൊനോവന്‍ ഫെരൈറ (ആര്‍ആര്‍ആറില്‍ ട്രേഡ് ചെയ്യപ്പെട്ടു.), ദര്‍ശന്‍ നല്‍കണ്ടെ, ഫാഫ് ഡു പ്ലെസിസ്, ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, മന്‍വന്ത് കുമാര്‍, മോഹിത് ശര്‍മ, സെദിഖുള്ള അടല്‍.

നിലനിര്‍ത്തിയ താരങ്ങള്‍

നിതീഷ് റാണ (ട്രേഡിലൂടെ ടീമിലെത്തിച്ചു), അഭിഷേക് പോറെല്‍, അജയ് മണ്ഡല്‍, അശുതോഷ് ശര്‍മ, അക്‌സര്‍ പട്ടേല്‍, ദുഷ്മന്ത ചമീര, കരുണ് നായര്‍, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, സമീര്‍ റിസ്വി, ടി നടരാജന്‍, ത്രിപുരാണ വിജയ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (പേഴ്‌സില്‍ 22.95 കോടി)

ഡേവിഡ് മില്ലറിനെ റിലീസ് ചെയ്താണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെ പ്രധാനമാറ്റം. ഏഴരക്കോടി മൂല്യമുള്ള മില്ലറിന്റെ ബാറ്റില്‍ നിന്ന് 151 റണ്‍സായിരുന്നു ലഖ്‌നൗ ബോര്‍ഡിലേക്ക് പോയ സീസണില്‍ ചേര്‍ക്കപ്പെട്ടത്. 11 കോടിയുടെ മൂല്യം പ്രകടനത്തില്‍ ആവര്‍ത്തിക്കാതിരുന്ന രവി ബിഷ്‌ണോയിയേയും എട്ട് കോടി രൂപയുടെ തിളക്കമുണ്ടായിരുന്ന ആകാശ് ദീപിനേയും നിലനിര്‍ത്താന്‍ ലഖ്‌നൗ തയാറായില്ല.

റിലീസ് ചെയ്യപ്പെട്ടവര്‍

ആര്യന്‍ ജുയല്‍, ഡേവിഡ് മില്ലര്‍, യുവരാജ് ചൗധരി, രവി ബിഷ്ണോയ്, രാജ്വര്‍ധന്‍ ഹംഗാര്‍ഗേക്കര്‍, ശാര്‍ദുല്‍ താക്കൂര്‍ (ട്രേഡ് - മുംബൈ ഇന്ത്യന്‍സ്), ആകാശ് ദീപ്, ഷമര്‍ ജോസഫ്.

നിലനിര്‍ത്തിയ താരങ്ങള്‍

അബ്ദുള്‍ സമദ്, എയ്ഡന്‍ മര്‍ക്രം, ആകാശ് സിംഗ്, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (ട്രേഡ് - മുംബൈ ഇന്ത്യന്‍സില്‍ നിന്ന്), അര്‍ഷിന്‍ കുല്‍ക്കര്‍ണി, അവേഷ് ഖാന്‍, ആയുഷ് ബഡോണി, ദിഗ്വേഷ് രതി, ഹിമ്മത് സിംഗ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്, മാത്യു ബ്രീറ്റ്സ്‌കെ, മായങ്ക് യാദവ്, മുഹമ്മദ് ഷമി (വ്യാപാരം ചെയ്തത് മായങ്ക് യാദവ്, മുഹമ്മദ് ഷമി, പ്രിന്‍സ് നി മാര്‍ഷ് യാദവ്, ഋഷഭ് പന്ത്, ഷഹബാസ് അഹമ്മദ്

പഞ്ചാബ് കിംഗ്‌സ് (പേഴ്‌സില്‍ 11.50 കോടി)

ബാറ്റുകൊണ്ട് ഇംപാക്റ്റ് സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഗ്ലെന്‍ മാക്‌സ്വെല്ലിനെ പഞ്ചാബ് കിങ്‌സ് കൈവിട്ടു. 4.2 കോടി രൂപയ്ക്ക് പഞ്ചാബിലേക്ക് മടങ്ങിയെത്തിയ മാക്സ്വെല്ലിന് ഒരു ദുസ്വപ്നം തന്നെയായിരുന്നു പോയ ഐപിഎല്‍. ഏഴ് കളികളില്‍ നിന്ന് 48 റണ്‍സ് മാത്രം. എന്നാല്‍, നിര്‍ണായക ഇന്നിങ്‌സുകള്‍ പുറത്തെടുത്ത ഓസീസ് താരം ജോഷ് ഇംഗ്ലിസിനേയും പഞ്ചാബ് നിലനിര്‍ത്താന്‍ തയാറായില്ല. 2.6 കോടിയായിരുന്നു ഇംഗ്ലിസിന്റെ മൂല്യം.

റിലീസ് ചെയ്യപ്പെട്ടവര്‍

ഗ്ലെന്‍ മാക്‌സ്വെല്‍, ജോഷ് ഇംഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, കൈല്‍ ജാമിസണ്‍, കുല്‍ദീപ് സെന്‍, പ്രവീണ്‍ ദുബെ

നിലനിര്‍ത്തിയ താരങ്ങള്‍

അര്‍ഷ്ദീപ് സിംഗ്, അസ്മത്തുള്ള ഒമര്‍സായി, ഹര്‍നൂര്‍ പന്നു, ഹര്‍പ്രീത് ബ്രാര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ക്കോ ജാന്‍സെന്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ച് ഓവന്‍, മുഷീര്‍ ഖാന്‍, നെഹാല്‍ വാധേര, പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, പൈല അവിനാഷ്, ശശാങ്ക് സിംഗ്, വിഷ്ണു, വിഷ്ണു, ശ്രേയസ്, ശ്രേയസ്. വിജയകുമാര്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, യാഷ് താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (പേഴ്‌സില്‍ 16.40 കോടി)

നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിരയില്‍ നിന്ന് റിലീസ് ചെയ്യപ്പെട്ട സൂപ്പര്‍ താരം ഇംഗ്ലണ്ടിന്റെ ലിയാം ലിവിങ്സ്റ്റണാണ്. 8.75 കോടി രൂപയ്‌ക്കെത്തിയ ലിവിങ്സ്റ്റണ്‍ 10 കളികളില്‍ നിന്ന് 112 റണ്‍സായിരുന്നു നേടിയത്. ചാമ്പ്യന്‍ഷിപ്പ് നേടിയ സംഘത്തിലെ ദുര്‍ബലകണ്ണിയായിരുന്നു ലിവിങ്സ്റ്റണ്‍.

റിലീസ് ചെയ്യപ്പെട്ടവര്‍

ലിയാം ലിവിംഗ്സ്റ്റണ്‍, ലുങ്കി എന്‍ഗിഡി, മായങ്ക് അഗര്‍വാള്‍, മനോജ് ഭണ്ഡാഗെ, സ്വസ്തിക് ചിക്കര, മോഹിത് റാതി.

നിലനിര്‍ത്തിയ താരങ്ങള്‍

വിരാട് കോലി, ഫില്‍ സാള്‍ട്ട്, ദേവദത്ത് പടിക്കല്‍, രജത് പതിദാര്‍, ടിം ഡേവിഡ്, ക്രുണാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ജിതേഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, അഭിനന്ദന്‍ സിംഗ്, ജേക്കബ് ബെഥേല്‍, നുവാന്‍ തുഷാര, റാസിഖ് സിംഗ് ദാര്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (പേഴ്‌സില്‍ 25.50 കോടി)

ആദം സാമ്പയും രാഹുല്‍ ചഹറുമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മിനിലേലത്തിലേക്ക് വിട്ടുനല്‍കിയ പ്രമുഖ താരങ്ങള്‍. മലയാളി താരങ്ങളായ വിഘ്‌നേഷ് പുത്തൂരിനെ മുംബൈയും സച്ചിന്‍ ബേബിയെ ഹൈദരാബാദും നിലനിര്‍ത്തിയില്ല.

റിലീസ് ചെയ്യപ്പെട്ടവര്‍

മുഹമ്മദ് ഷമി (ട്രേഡ് - ലക്‌നൗ), അഥര്‍വ ടൈഡെ, സച്ചിന്‍ ബേബി, അഭിനവ് മനോഹര്‍, വിയാന്‍ മള്‍ഡര്‍, ആദം സാമ്പ, സിമര്‍ജീത് സിംഗ്, രാഹുല്‍ ചാഹര്‍.

നിലനിര്‍ത്തിയ താരങ്ങള്‍

അഭിഷേക് ശര്‍മ്മ, അനികേത് വര്‍മ, ബ്രൈഡന്‍ കാര്‍സെ, ഇഷാന്‍ മലിംഗ, ഹര്‍ഷ് ദുബെ, ഹര്‍ഷല്‍ പട്ടേല്‍, ഹെന്റിച്ച് ക്ലാസന്‍, ഇഷാന്‍ കിഷന്‍, ജയ്‌ദേവ് ഉനദ്കട്ട്, കമിന്ദു മെന്‍ഡിസ്, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ആര്‍ സ്മരണ്‍, ട്രാവിസ് ഹെഡ്, സീഷന്‍ അന്‍സാരി.

രാജസ്ഥാന്‍ റോയല്‍സ് (പേഴ്‌സില്‍ 16.05 കോടി)

ട്രേഡിലൂടെ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ടീമിലെത്തിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ വിട്ടുകൊടുത്തിരുന്നു. കറന്‍ വന്നപ്പോള്‍ അവര്‍ക്ക് ഓവര്‍സീസ് ക്വാട്ടയില്‍ പ്രശ്‌നങ്ങള്‍ വന്നു. അതോടെ വിലയേറിയ ഒരു താരത്തെ ഒഴിവാക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ രാജസ്ഥാന് ഒഴിവാക്കേണ്ടി വന്നു.

റിലീസ് ചെയ്യപ്പെട്ടവര്‍

ഫസല്‍ഹഖ് ഫാഖൂഖി, ആകാശ് മധ്‌വാള്‍, അശോക് ശര്‍മ, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ സിംഗ് റാത്തോഡ്, നിതീഷ് റാണ (ട്രേഡ്) എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു.

നിലനിര്‍ത്തിയ താരങ്ങള്‍

ഡൊനോവന്‍ ഫെരേര (ട്രേഡ് - ഡല്‍ഹി ക്യാപിറ്റല്‍), രവീന്ദ്ര ജഡേജ (ട്രേഡ് -ചെന്നൈ), സാം കറാന്‍ (ട്രേഡ് - ചെന്നൈ), ധ്രുവ് ജുറല്‍, ജോഫ്ര ആര്‍ച്ചര്‍, ക്വേന മഫാക, ലുവന്‍-ഡ്രെ പ്രിട്ടോറിയസ്, നന്ദ്രെ ബര്‍ഗര്‍, റിയാന്‍ പരാഗ്, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ തൂഭ്മിബ്ഹര്‍, ഷിമ്രോണ്‍ തുഭ്മിബ്ഹര്‍ സൂര്യവംശി, യശസ്വി ജയ്‌സ്വാള്‍, യുധ്വീര്‍ സിംഗ്

ഗുജറാത്ത് ടൈറ്റന്‍സ് (പേഴ്‌സില്‍ 12.90 കോടി)

ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് മഹിപാല്‍ ലോംറോര്‍, കരീം ജനാത്, ദസുന്‍ ഷനക, ജെറാള്‍ഡ് കോട്‌സ്വി, കുല്‍വന്ത് ഖജ്രോളിയ എന്നിവരെ റിലീസ് ചെയ്തു. ഷെഫാനെ റുതര്‍ഫോര്‍ഡിനെ ട്രേഡിലൂടേയും കൊടുത്തിരുന്നു.

റിലീസ് ചെയ്യപ്പെട്ടവര്‍

ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (ട്രേഡ് -മുംബൈ ഇന്ത്യന്‍സ്), ദസുന്‍ ഷനക, ജെറാള്‍ഡ് കോറ്റ്സി, കരീം ജനത്, കുല്‍വന്ത് ഖെജ്രോലിയ, മഹിപാല്‍ ലോംറോര്‍

നിലനിര്‍ത്തിയ താരങ്ങള്‍

അനൂജ് റാവത്ത്, ഗ്ലെന്‍ ഫിലിപ്സ്, ഗുര്‍നൂര്‍ ബ്രാര്‍, ഇഷാന്ത് ശര്‍മ, ജയന്ത് യാദവ്, ജോസ് ബട്ട്ലര്‍, കാഗിസോ റബാഡ, കുമാര്‍ കുഷാഗ്ര, മാനവ് സുത്താര്‍, മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാന്‍, നിഷാന്ത് സിന്ധു, പ്രസിദ് കൃഷ്ണ, ആര്‍ സായ് കിഷോര്‍, രാഹുല്‍ തെവാട്ടിയ, ബി സായ് സുഖ്ധര്‍ ഖാന്‍, ബി സായ് സുഖ്ധര്‍ ഖാന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദര്‍.

മുംബൈ ഇന്ത്യന്‍സ് (പേഴ്‌സില്‍ 2.75 കോടി)

മലയാളി താരം വിഗ്നേഷ് പൂത്തൂരിനെ ഒഴിവാക്കിയിരുന്നു മുംബൈ ഇന്ത്യന്‍സ്. നേരത്തെ, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് നല്‍കിയിരുന്നു. അഞ്ച് താരങ്ങളെയാണ് ഇനി മുംബൈക്ക് വേണ്ടത്. അതിലൊന്ന് ഓവര്‍സീസ് സ്ലോട്ടാണ്.

റിലീസ് ചെയ്ത താരങ്ങള്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ (ട്രേഡ് - ലഖ്‌നൗ), ബെവോണ്‍ ജേക്കബ്‌സ്, കര്‍ണ്‍ ശര്‍മ്മ, ലിസാദ് വില്യംസ്, മുജീബ് ഉര്‍ റഹ്മാന്‍, റീസ് ടോപ്ലി, കൃഷ്ണന്‍ ശ്രീജിത്ത്, സത്യനാരായണ രാജു, വിഘ്‌നേഷ് പുത്തൂര്‍

നിലനിര്‍ത്തിയ താരങ്ങള്‍

ഷാര്‍ദൂല്‍ താക്കൂര്‍ (ട്രേഡ് - ലഖ്‌നൗ), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (ട്രേഡ് -ഗുജറാത്ത് ടൈറ്റന്‍സ്), മായങ്ക് മാര്‍കണ്ഡെ (ട്രേഡ് - കൊല്‍ക്കത്ത), എഎം ഗസന്‍ഫര്‍, അശ്വനി കുമാര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചാഹര്‍, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മിച്ചല്‍ സാന്റ്‌നര്‍, നമന്‍ ഷര്‍ബിന്‍ ധിര്‍, നമാന്‍ ഷര്‍ബിന്‍ ധിര്‍, രാജ്വ, രോഹിര്‍, രാഘു ഷര്‍മി ധിര്‍, റയാന്‍ റിക്കല്‍ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ട്രെന്റ് ബോള്‍ട്ട്, വില്‍ ജാക്‌സ്.

PREV
Read more Articles on
click me!

Recommended Stories

'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍