മിനി ലേലത്തിൽ കെകെആറിന് ആറാടാം! കണ്ണുപൂട്ടി വമ്പന്മാരെ എത്തിക്കാൻ പണം ബാക്കി; ഏറ്റവും കുറഞ്ഞ തുകയുള്ളത് മുംബൈയ്ക്ക്

Published : Nov 15, 2025, 06:36 PM IST
IPL Auction

Synopsis

ഐപിഎൽ മിനി താരലേലത്തിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഏറ്റവും വലിയ പേഴ്സ് ബാലൻസ്. വെങ്കിടേഷ് അയ്യർ, ആന്ദ്രേ റസൽ എന്നിവരെ ഒഴിവാക്കിയതോടെ 64.3 കോടി രൂപയാണ് കെകെആറിന് ലഭിക്കുക. 

മുംബൈ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് മിനി താരലേലത്തിൽ കോടികൾ വാരിയെറിയാൻ കഴിയുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്. നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികകൾ പുറത്ത വന്നതോടെ കെകെആറിന്‍റെ പേഴ്സിൽ ബാക്കി ആയത് 64.3 കോടി രൂപയാണ്. 13 സ്ലോട്ടുകളാണ് ടീമിൽ ബാക്കിയുള്ളത്. 23.75 കോടിയുടെ വെങ്കിടേഷ് അയ്യര്‍, 12 കോടിയുടെ ആന്ദ്രേ റസല്‍ എന്നിവരെ ഒഴിവാക്കിയതോടെയാണ് കെകെആര്‍ പേഴ്സിൽ വൻ തുക എത്തിയത്. കൊല്‍ക്കത്ത കഴിഞ്ഞാല്‍ 43.4 കോടി പേഴ്സിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് രണ്ടാമത്. ഹൈദരാബാദ് 25.5 കോടി, ലഖ്നൗ 22.9 കോടി, ഡല്‍ഹി 21.8 കോടി, ആര്‍സിബി 16.4 കോടി, രാജസ്ഥാൻ 16.05 കോടി, ഗുജറാത്ത് 12.9 കോടി, പഞ്ചാബ് 11.5 കോടി എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ബാക്കിയായ തുക. പ്രധാന താരങ്ങളെ എല്ലാം നിലനിര്‍ത്തിയ മുംബൈയ്ക്ക് 2.75 കോടി മാത്രമേ പഴ്സിൽ ബാക്കി ആയുള്ളൂ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തിയ താരങ്ങള്‍

എം എസ് ധോണി, റുതുരാജ് ഗെയ്കവാദ്, ഡിവാള്‍ഡ് ബ്രേവിസ്, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, അന്‍ഷൂല്‍ കാംബോജ്, ഉര്‍വില്‍ പട്ടേല്‍, നതാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മുകേഷ് ചൗധരി, ജാമി ഓവര്‍ടോണ്‍, ഗുര്‍ജന്‍പ്രീത് സിംഗ്, ആയുഷ് മാത്രെ എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയത്. ഇക്കൂട്ടത്തിലേക്ക് സഞ്ജു സാംസണ്‍ കൂടെ വരും.

മുംബൈയ്ക്ക് വേണ്ടത് അ‍ഞ്ച് താരങ്ങളെ

അഞ്ച് താരങ്ങളെയാണ് ഇനി മുംബൈക്ക് വേണ്ടത്. അതിലൊന്ന് ഓവര്‍സീസ് സ്ലോട്ടാണ്. നേരത്തെ ഷെഫാനെ റുതര്‍ഫോര്‍ഡ്, ഷാര്‍ദുല്‍ താക്കൂല്‍, മായങ്ക് മര്‍കണ്ഡെ എന്നിവരെ ട്രേഡിലൂടെ മുംബൈ സ്വന്തമാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, തിലക് വര്‍മ, ട്രന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുമ്ര, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം തുടരും.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്