
ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ മിനി ലേലത്തിനെത്തുക 16.05 കോടിയുമായി. ഒമ്പത് താരങ്ങളെയാണ് ഇനി രാജസ്ഥാന് വേണ്ടത്. നേരത്തെ ട്രേഡിലൂടെ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ടീമിലെത്തിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ വിട്ടുകൊടുത്തിരുന്നു. കറന്‍ വന്നപ്പോള്‍ അവര്‍ക്ക് ഓവര്‍സീസ് ക്വാട്ടയില്‍ പ്രശ്‌നങ്ങള്‍ വന്നു. അതോടെ വിലയേറിയ ഒരു താരത്തെ ഒഴിവാക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ രാജസ്ഥാന് ഒഴിവാക്കേണ്ടി വന്നു. നേരത്തെ തീക്ഷണയെ മാത്രം ഒഴിവാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.
ഫസല്‍ഹഖ് ഫാഖൂഖി, ആകാശ് മധ്‌വാള്‍, അശോക് ശര്‍മ, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ സിംഗ് റാത്തോഡ്, നിതീഷ് റാണ (ട്രേഡ്) എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. ഡോണോവന്‍ ഫെറൈറയെ ട്രേഡിലൂടെ സ്വന്തമാക്കുകയും ചെയ്തു. അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേഴ്‌സില്‍ ഇനി 22.65 കോടിയാണുള്ളത്. ഷമാര്‍ ജോസഫ്, രവി ബിഷ്‌ണോയ്, ആകാശ് ദീപ്, ഡേവിഡ് മില്ലര്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. റിഷഭ് പന്ത് നയിക്കുന്ന ടീമില്‍ നിക്കോളാസ് പുരാന്‍ സ്ഥാനം നിലനിര്‍ത്തി. എയ്ഡന്‍ മാര്‍ക്രം, മാത്യൂ ബ്രീറ്റ്‌സ്‌കെ, ആയുഷ് ബദോനി, മിച്ചല്‍ മാര്‍ഷ് തുടങ്ങിയവരെല്ലാം സ്ഥാനം നിലനിര്‍ത്തി. മുഹമ്മദ് ഷമിയെ ട്രേഡിലൂടെ ടീമിലെത്തിച്ചിരുന്നു.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് മഹിപാല്‍ ലോംറോര്‍, കരീം ജനാത്, ദസുന്‍ ഷനക, ജെറാള്‍ഡ് കോട്‌സ്വി, കുല്‍വന്ത് ഖജ്രോളിയ എന്നിവരെ റിലീസ് ചെയ്തു. ഷെഫാനെ റുതര്‍ഫോര്‍ഡിനെ ട്രേഡിലൂടേയും കൊടുത്തിരുന്നു. 12.9 കോടിയാണ് ഇനി ഗുജറാത്തിന് ബാക്കിയുള്ളത്. സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, കഗിസോ റബാദ, മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെയെല്ലാം ഗുജറാത്ത് നിലനിര്‍ത്തി.
ഡല്‍ഹി ക്യാപിറ്റല്‍സ് ലേലത്തിനെത്തുക 21.8 കോടിയുമായിട്ടാണ്. ഫാഫ് ഡു പ്ലെസിസ്, ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്, സിദിഖുള്ള അടല്‍, മന്‍വന്ത് കുമാര്‍, മോഹിത് ശര്‍മ, ദര്‍ശന്‍ നാല്‍കണ്ഡെ എന്നിവരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. ഡോണോവന്‍ ഫെറൈറയെ ട്രേഡില്‍ രാജസ്ഥാന്‍ റോയല്‍സിന് നല്‍കി. നേരത്തെ അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ടീം നിതീഷ് റാണയെ സ്വന്തമാക്കുകയും ചെയ്തിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക്, കെ എല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, കരുണ്‍ നായര്‍, ടി നടരാജന്‍ തുടങ്ങിയ പ്രമുഖരെല്ലാം ടീമില്‍ സ്ഥാനം നിലനിര്‍ത്തി.
പഞ്ചാബ് അഞ്ച് താരങ്ങളെയാണ് ഒഴിവാക്കിയത്. ജോഷ് ഇന്‍ഗ്ലിസ്, ആരോണ്‍ ഹാര്‍ഡി, ഗ്ലെന്‍ മാക്‌സ്‌വെല്‍, കുല്‍ദീപ് സെന്‍, പ്രവീണ്‍ ദുബെ എന്നിവര്‍ക്ക് സ്‌ക്വാഡില്‍ ഇടമില്ല. 11.50 കോടിയാണ് ഇനി പഞ്ചാബിന് ബാക്കിയുള്ളത്. മലയാളി താരം വിഷ്ണു വിനോദിനെ പഞ്ചാബ് ടീമില്‍ നിലനിര്‍ത്തി. ശ്രേയസ് അയ്യരിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീമില്‍ പ്രിയാന്‍ഷ് ആര്യ, മുഷീര്‍ ഖാന്‍, പ്രഭ്‌സിമ്രാന്‍ സിംഗ്, മാര്‍കസ് സ്‌റ്റോയിനിസ്, യൂസ്‌വേന്ദ്ര ചാഹല്‍, മിച്ചല്‍ ഓവന്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നീ പ്രമുഖരെല്ലാം സ്ഥാനം ഉറപ്പിച്ചു.