
ഹാർദിക്ക് പാണ്ഡ്യയുടെ കീഴിലെ മുംബൈ ഇന്ത്യൻസ്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണോ മുൻ ചാമ്പ്യന്മാര്‍ കടന്നുപോകുന്നത്? കണക്കുകള്‍ പറയുന്നത് എന്തെന്ന് നോക്കാം.
ഹർഭജൻ സിങ് മുതല്‍ ഹാര്‍ദിക്ക് വരെ ഒൻപത് പേരാണ് താത്‌കാലികമായും സ്ഥിരമായും മുംബൈയെ ഇതുവരെ നയിച്ചിട്ടുള്ളത്. ഇതില്‍ പത്ത് മത്സരങ്ങളിലധികം ക്യാപ്റ്റനായത് ഹർഭജനും സച്ചിൻ തെൻഡുല്‍ക്കറും രോഹിത് ശർമയും ഹാർദിക്കുമാണ്.
മുംബൈക്ക് ഏറ്റവും ഉയര്‍ന്ന വിജയശതമാനമുള്ളത് സച്ചിന്റെ കാലത്താണ്, 58.18 ശതമാനം. 163 മത്സരങ്ങള്‍ നയിച്ച രോഹിതിന് കീഴില്‍ ചാമ്പ്യൻസ് ലീഗ് ഉള്‍പ്പെടെ ആറ് കിരീടങ്ങള്‍ മുംബൈ നേടി, വിജയശതമാനം 57 ആണ്.
പക്ഷേ, ഹാർദിക്കിന്റെ കീഴിലാണ് മുംബൈ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. 37 മത്സരങ്ങളില്‍ നിന്ന് ജയിക്കാനയത് 15 എണ്ണം മാത്രം, 22 തോല്‍വിയും. വിജയശതമാനം 40.5 എല്‍ എത്തി നില്‍ക്കുന്നു.
ഹാര്‍ദിക്ക് നായകനായ ആദ്യ സീസണില്‍ പത്താമതായിരുന്നു മുംബൈ, 2025ല്‍ പ്ലേ ഓഫിലും. ഇക്കുറി അവസാന നാലിലെത്തുക പ്രയാസമാണെന്ന സൂചനയാണ് ടേബിള്‍ നല്‍കുന്നത്.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!