ഐപിഎല്‍ 2026: 39 പന്തില്‍ ഡല്‍ഹിയെ കീഴടക്കി; പക്ഷേ അതിവേഗ ജയം ബെംഗളൂരുവിന് നേടാനായില്ല

Published : Apr 28, 2026, 03:22 PM IST
Royal Challengers Bengaluru

Synopsis

81 പന്തുകള്‍ അവശേഷിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെ രജത് പാട്ടിദാറിന്റെ സംഘം മറികടന്നു. കേവലം 6.3 ഓവറില്‍

81 പന്തുകള്‍ അവശേഷിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെ രജത് പാട്ടിദാറിന്റെ സംഘം മറികടന്നു. കേവലം 6.3 ഓവറില്‍. എന്നാല്‍, ഇതിലും വേഗത്തില്‍ എതിരാളികളെ കീഴടക്കിയ ചരിത്രമുണ്ട് ഐപിഎല്ലില്‍.

അത് ഏത് ടീമാണെന്ന് അറിയണമെങ്കില്‍ ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പ്രഥമ സീസണിലേക്ക് ഒന്ന് തിരിഞ്ഞുനോക്കണം, 2008ല്‍.

ആ റെക്കോർഡ് കൈവശം വച്ചിരിക്കുന്നത് മറ്റാരുമല്ല, മുംബൈ ഇന്ത്യൻസാണ്. സച്ചിൻ തെൻഡുല്‍ക്കറിന്റെ മുംബൈ. സീസണിലെ 38-ാം മത്സരമായിരുന്നു, എതിരാളികള്‍ സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

ആദ്യ ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ അന്ന് കേവലം 67 റണ്‍സിലാണ് മുംബൈ ഓള്‍ ഔട്ടാക്കുന്നത്. ഷോണ്‍ പൊള്ളോക്കായിരുന്നു കെകെആര്‍ ബാറ്റിങ് നിരയെ തകര്‍ത്തതും. മറുപടി ബാറ്റിങ്ങില്‍ ലക്ഷ്യം മറികടക്കാൻ മുംബൈക്ക് ആവശ്യമായി വന്നത് 5.3 ഓവര്‍ മാത്രം, 87 പന്തുകള്‍ ബാക്കി നില്‍ക്കെ ജയം.

17 പന്തില്‍ 48 റണ്‍സെടുത്ത സനത് ജയസൂര്യയായിരുന്നു മുംബൈയുടെ വിജയം അതിവേഗമാക്കിയത്. സച്ചിനന്ന് പൂജ്യത്തിലാണ് പുറത്തായത്.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: രോഹിതും വില്‍ ജാക്ക്‌സുമെത്തും; പോയതൊക്കെ തിരിച്ചുപിടിക്കാൻ മുംബൈ
ഐപിഎല്‍ 2026: ഇനിയും ബാല്യമുണ്ടെന്ന് ഭുവി, ഒപ്പം ഹേസല്‍വുഡും; ഡല്‍ഹിക്ക് നരകമായി പവർപ്ലേ