ഐപിഎല്‍ 2026: എട്ടില്‍ ആറും പരാജയപ്പെട്ടു; മുംബൈ ഇന്ത്യൻസിന്റെ പ്ലേ ഓഫ് സാധ്യതകള്‍

Published : Apr 30, 2026, 03:25 PM IST
Mumbai Indians

Synopsis

ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ ആറും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ് ഹാര്‍ദിക്ക് പാണ്ഡ്യയും സംഘവും

മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫ് സാധ്യതയുണ്ടോ. ഐപിഎല്ലില്‍ എട്ട് മത്സരങ്ങളില്‍ ആറും പരാജയപ്പെട്ട് പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ് ഹാര്‍ദിക്ക് പാണ്ഡ്യയും സംഘവും. നാല് പോയിന്റാണ് ആകെ കയ്യിലുള്ളത്.

മുംബൈക്ക് ഇനി അവശേഷിക്കുന്നത് ആറ് മത്സരങ്ങളാണ്. ചെന്നൈ സൂപ്പർ കിങ്സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയല്‍സ് എന്നിവരാണ് എതിരാളികള്‍.

ആറ് പോരാട്ടങ്ങളും വിജയിക്കുകയാണ് ഏറെ നിര്‍ണായകം. ഇതോടെ മുംബൈയുടെ പോയിന്റ് നില 16-ലേക്ക് എത്തും. പ്ലേ ഓഫിലേക്ക് സുരക്ഷിതമായി കടക്കാനായേക്കും. ഒന്നിലെങ്കിലും പരാജയപ്പെട്ടാല്‍ പ്ലേ ഓഫ് സ്വപ്നം തുലാസിലാകും.

ഇതിനൊരു കാരണമുണ്ട്. ടോപ് ഫോറിലെ ടീമുകളുടെ സ്ഥിതി നോക്കാം. ഒന്നാമതുള്ള പ‍ഞ്ചാബിന് 13 പോയിന്റ്. പിന്നിലുള്ള ബെംഗളൂരുവിനും ഹൈദരാബാദിനും രാജസ്ഥാനും 12 പോയിന്റ് വീതവും. നാല് ടീമുകള്‍ക്കും അവശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് ജയം മാത്രം മതിയാകും പ്ലേ ഓഫ് ഉറപ്പിക്കാൻ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഹാര്‍ദിക്ക് പാണ്ഡ്യ മാത്രമാണോ മുംബൈ ഇന്ത്യൻസിന്റെ വീഴ്ചയ്ക്ക് കാരണം?
പ്രതീക്ഷകൾ അസ്തമിക്കുന്നുവോ, റൺമല തീർത്തിട്ടും ആറാം തോൽവി, ഹൈദരബാദിനെതിരെ ആറ് വിക്കറ്റിന്റെ തോൽവിയോടെ മുംബൈ