
1,030 റണ്‍സ്, മുംബൈ ഇന്ത്യൻസിനെതിരെ വിരാട് കോലിയുടെ സമ്പാദ്യമാണ്. മുംബൈ - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരുകളിലെ ടോപ് സ്കോറർ, ബഹുദൂരം മുന്നില്‍.
ഇരുടീമുകളും തമ്മിലുള്ള മത്സരങ്ങളിലെ ബാറ്റിങ് റെക്കോര്‍ഡുകളില്‍ ഭൂരിഭാഗവും തന്റെ പേരില്‍കുറിച്ച കോലിക്ക് ഒന്ന് മാത്രം നേടാനായിട്ടില്ല, ഒരു സെഞ്ചുറി.
മുംബൈ-ബെംഗളൂരു ചരിത്രം പരിശോധിച്ചാല്‍ ഇതുവരെ ഒരേയൊരു താരത്തിന് മാത്രമാണ് ശതകം കുറിക്കാൻ കഴിഞ്ഞിട്ടുള്ളത്. 11 വർഷം മുൻപാണ് ആ ഇന്നിങ്സ് പിറന്നത്, 2015ല്‍. നേടിയത് സാക്ഷാല്‍ എബി ഡീവില്ലിയേഴ്‌സ്.
സീസണിലെ 46-ാം മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി 59 പന്തിലായിരുന്നു എബിഡി 133 റണ്‍സ് നേടിയത്. 19 ഫോറും നാല് സിക്‌സും. ഡിവില്ലിയേഴ്‌സിന്റെ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോറും ഇതാണ്.
അന്ന് കോലി അർദ്ധ സെഞ്ചുറിയും നേടി. 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ കോലിയും എബിഡിയും ചേർന്ന് പടുത്തുയര്‍ത്തിയത്.
Powered By:
236 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ബെംഗളൂരു അന്ന് 39 റണ്‍സിനാണ് വിജയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!