
ഒറ്റ സീസണ്‍, ഒരു ടീമിനെതിരെ ഇരുനൂറിലധികം റണ്‍സ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ചൊവ്വാഴ്ച വരെ രണ്ട് തവണ മാത്രം സംഭവിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം അവസാനിക്കുമ്പോള്‍ സഞ്ജു സാംസണ്‍ മൂന്നാമനായി റെക്കോര്‍ഡ് പുസ്തകത്തിലേറി.
സീസണിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 115 റണ്‍സ്, അരുണ്‍ ജയ്റ്റ്ലിയില്‍ 87. രണ്ട് ഇന്നിങ്സുകളിലുമായി പുറത്താകാതെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മലയാളി താരം സ്കോര്‍ ചെയ്തത് 202 റണ്‍സാണ്.
പക്ഷേ, ഈ അപൂര്‍വതയിലേക്ക് ആദ്യമെത്തിയത് വിരാട് കോലിയാണ്. ഇന്ത്യൻ ഇതിഹാസത്തിന്റെ പീക്ക് സീസണ്‍ എന്ന് വിശേഷിപ്പിക്കുന്ന 2016. ആ വര്‍ഷം ഗുജറാത്ത് ലയണ്‍സിനെതിരെ രണ്ട് മത്സരങ്ങളിലും സെഞ്ചുറി നേടി 209 റണ്‍സാണ് കോലി സ്കോര്‍ ചെയ്തത്. 100, 109 എന്നിങ്ങനെയായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തിന്റെ സ്കോറുകള്‍.
ശേഷം, കെ എല്‍ രാഹുല്‍. 2022ല്‍ മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു ലഖ്നൗ സൂപ്പർ ജയന്റ്സ് താരത്തിന്റെ നേട്ടം. രണ്ട് ഇന്നിങ്സുകളിലും പുറത്താകെ 103 റണ്‍സ് വീതം രാഹുല്‍ കണ്ടെത്തി. ആകെ 206 റണ്‍സും.
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!