
ഏപ്രില്‍ 25നാണ് അവസാനമായി പഞ്ചാബ് കിങ്സ് രണ്ട് പോയിന്റ് നേടുന്നത്, കഴിഞ്ഞ മാസം. ശേഷം ആറ് മത്സരങ്ങളിലും തോല്‍വിയുടെ പക്ഷത്തായിരുന്നു നിന്നത്. ഇതുപോലൊരു കീഴടങ്ങല്‍ ഇതിന് മുൻപ് പഞ്ചാബിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ?
ആദ്യ പകുതിയില്‍ പരാജയം അറിയാത്തവർ, രണ്ടാം പകുതിയില്‍ തോല്‍വിയോട് മാത്രം പ്രിയമുള്ളവർ. ശ്രേയസ് അയ്യറിന്റെ പഞ്ചാബ് കിങ്സിനെ അങ്ങനെ വിശേഷിപ്പിക്കാം. 2015ലാണ് പഞ്ചാബ് സമാനമായൊരു സ്ട്രീക്കിലൂടെ കടന്നുപോയത്.
അന്ന് ആറ് അല്ല, തുടരെ ഏഴ് മത്സരങ്ങളില്‍ പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ഇക്കുറി ഏപ്രില്‍ 25നാണ് വിജയങ്ങള്‍ അവസാനിച്ചതെങ്കില്‍ 2015ല്‍ തോല്‍വിയുടെ ആരംഭവും ഇതേ ദിവസത്തിലായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സായിരുന്നു അന്ന് പഞ്ചാബിന്റെ പരാജയങ്ങള്‍ക്ക് തുടക്കമിട്ടത്. 18 ദിവസങ്ങള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ കീഴടക്കിയാണ് പഞ്ചാബ് തിരിച്ചുവരുന്നതും.
സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ 11 എണ്ണവും പരാജയപ്പെട്ട് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു പഞ്ചാബ്. ഓസീസ് താരം ജോര്‍ജ് ബെയ്‌ലിയായിരുന്നു ടീമിനെ നയിച്ചത്
Powered By:
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!