ഐപിഎല്‍ 2026: ഐപിഎല്‍ ഫൈനലാണോ, അയാള്‍ വീഴില്ല! ചെന്നൈയുടെ ചിന്നത്തല

Published : May 31, 2026, 01:22 PM IST
Suresh Raina

Synopsis

2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ എട്ട് ഫൈനലുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം എത്താൻ റെയ്നയ്ക്ക് സാധിച്ചു

അയാള്‍ കളം വിട്ടിട്ട് അഞ്ച് വര്‍ഷമാകുന്നു. പക്ഷേ, ഐപിഎല്‍ ഫൈനലുകളിലെ ടോപ് സ്കോററുടെ പട്ടികയില്‍ ഇന്നും ആ പേര് തന്നെയാണ്. മിസ്റ്റര്‍ ഐപിഎല്‍, ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ചിന്നത്തല, സുരേഷ് റെയ്ന.

2008 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ എട്ട് ഫൈനലുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം എത്താൻ റെയ്നയ്ക്ക് സാധിച്ചു. മൂന്ന് കിരീടങ്ങള്‍, അഞ്ച് തവണ റണ്ണേഴ്സ് അപ്പും. 2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായിരുന്നെങ്കിലും ഫൈനലില്‍ റെയ്ന കളിച്ചിരുന്നില്ല.

എട്ട് ഇന്നിങ്സുകളില്‍ നിന്ന് 249 റണ്‍സാണ് കലാശപ്പോരുകളിലെ ഇടം കയ്യൻ ബാറ്ററുടെ സമ്പാദ്യം. ശരാശരി 35 ആണ്, സ്ട്രൈക്ക് റേറ്റ് 150ലും എത്തി നില്‍ക്കുന്നു.

2012 എഡിഷനിലെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 73 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 38 പന്തിലായിരുന്നു റെയ്ന അന്ന് 73 റണ്‍സ് നേടിയത്. രണ്ട് വിക്കറ്റുകളും നേടി, ആറ് ക്യാച്ചും ഫൈനലില്‍ റെയ്ന നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ 2026: ഗുജറാത്തിന് മുന്നില്‍ മൂന്ന് കടമ്പകള്‍, കിരീടപ്പോരില്‍ മുൻതൂക്കം ആര്‍ക്കാണ്?
ഐപിഎൽ ഫൈനൽ മഴ കൊണ്ടുപോയാൽ ആര് കിരീടം നേടും?, ആർസിബിയോ ഗുജറാത്തോ, അഹമ്മദാബാദിലെ കാലാവസ്ഥാ പ്രവചനം