വീണ്ടുമൊരു ഫൈനല്‍ മോഹവുമായി ആര്‍സിബി, മടവെക്കാന്‍ ഗുജറാത്ത്; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

Published : May 26, 2026, 09:37 AM IST
RCB vs GT IPL 2026 Qualifier 1

Synopsis

ഐപിഎല്‍ 2026 ആദ്യ ക്വാളിഫയറിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബാറ്റിംഗിലും ബൗളിംഗിലും ഒപ്പത്തിനൊപ്പമുള്ള ഇരു ടീമുകളും നേർക്കുനേർ വന്ന എട്ട് മത്സരങ്ങളിൽ നാല് വീതം ജയം പങ്കിട്ടു. ഇന്ന് ജയിക്കുന്ന ടീം നേരിട്ട് ഫൈനലിലേക്ക് മുന്നേറും.

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2026 സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം. നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ധരംശാലയിൽ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു vs ഗുജറാത്ത് ടൈറ്റൻസ്

ഒപ്പത്തിനൊപ്പമുള്ള രണ്ട് ടീമുകൾ, ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും മുൻ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ കരുത്തരാണ് ഇരു ടീമുകളും. പതിനാല് കളിയിൽ ബെംഗളൂരുവും ഗുജറാത്തും പതിനെട്ട് പോയിന്‍റ് വീതം നേടിയപ്പോൾ ഒന്നും രണ്ടും സ്ഥാനക്കാരെ നിശ്ചയിച്ചത് റൺനിരക്കിന്‍റെ വ്യത്യാസത്തിലായിരുന്നു. ഈ സീസണില്‍ ഏറ്റവും കുറച്ച് താരങ്ങളെ പരീക്ഷിച്ച ടീമുകളാണ് ബെംഗളൂരുവും ഗുജറാത്തും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻ പ്രകടനം തുടരുന്ന ആർസിബിയുടെ റൺ മെഷീന്‍ സൂപ്പര്‍ താരം വിരാട് കോലിയാണ്. ഫിൾ സാൾട്ട് പരിക്ക് മാറിയില്ലെങ്കിൽ വെങ്കടേഷ് അയ്യർ കോലിയുടെ ഓപ്പണിംഗ് പങ്കാളിയായി തുടരും. ദേവ്ദത്ത് പടിക്കലും രജത്ത് പാടിദാറും ടിം ഡേവിഡും അതിവേഗം റണ്ണടിക്കുന്നവരെന്ന ആനുകൂല്യവുമുണ്ട്. ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ജോസ് ബട്‍ലർ ത്രയത്തിലൂടെ ആവും ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മറുപടി. റൺവേട്ടക്കാരിൽ ഒന്നും രണ്ടും സ്ഥാനക്കാരായ സായ് സുദർശനും ശുഭ്‌മാൻ ഗില്ലും നൽകുന്ന തുടക്കം ഗുജറാത്തിന് ഏറെ നിർണായകം.

24 വിക്കറ്റ് വീതം നേടിയ പേസര്‍മാരായ ഭുവനേശ്വർ കുമാറും കാഗിസോ റബാഡയും നയിക്കുന്ന ബൗളിംഗ് യൂണിറ്റുകളും ഇരു ടീമുകളിലും ശക്തം. ഭുവനേശ്വറിനൊപ്പം ജോഷ് ഹേയ്‌സൽവുഡ് കണിശതയോടെ പന്തെറിയുമ്പോൾ റബാഡയ്ക്ക് കരുത്തായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്‌ണയുമുണ്ട്. മധ്യ ഓവറുകളിൽ ഗുജറാത്ത് റാഷിദ് ഖാനെയും സായ് കിഷോറിനെയും ആശ്രയിക്കുമ്പോൾ ബെംഗളൂരുവിന് ക്രുനാൽ പാണ്ഡ്യയും സുയാഷ് ശർമ്മയുമുണ്ട്.

നേർക്കുനേർ കണക്കിലും ഒപ്പത്തിനൊപ്പം

നേർക്കുനേർ കണക്കിലും ബെംഗളൂരുവും ഗുജറാത്തും ഒപ്പത്തിനൊപ്പമാണ്. ഈ സീസണിൽ ഇരുടീമും ഓരോ കളി ജയിച്ചപ്പോൾ ആകെ ഏറ്റുമുട്ടിയ എട്ട് മത്സരത്തിൽ ഗുജറാത്തിനും ബെംഗളൂരുവിനും നാല് ജയം വീതമാണുള്ളത്. ഇന്ന് ജയിക്കുന്നവർ ഫൈനലിലേക്ക് പ്രവേശിക്കും. തോൽക്കുന്നവർക്ക് ഫൈനലിൽ എത്താൻ ഒരവസരം കൂടി ലഭിക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- രാജസ്ഥൻ റോയല്‍സ് എലിമിനേറ്റർ വിജയികളുമായാണ് ഇന്ന് പരാജയപ്പെടുന്ന ടീം രണ്ടാം ക്വാളിഫയറിൽ ഏറ്റുമുട്ടേണ്ടത്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവര്‍ കോലി-ഗെയ്ല്‍ സഖ്യത്തേക്കാള്‍ മികച്ചത്'; ശുഭ്മാന്‍ ഗില്‍-സായ് സുദര്‍ശന്‍ സഖ്യത്തെ കുറിച്ച് സുരേഷ് റെയ്‌ന
'ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ക്ക് കാരണം രാഹുല്‍ ദ്രാവിഡ്'; അദ്ദേഹത്തിന്റെ പരിശീലന കാലയളവിനെ കുറിച്ച് മുന്‍ താരം