ഐപിഎല്‍ 2026: ചെന്നൈയെ ഐപിഎല്ലില്‍ തുരത്തുന്നവര്‍, അത് ബെംഗളൂരു മാത്രമല്ല

Published : Apr 06, 2026, 02:45 PM IST
Royal Challengers Bengaluru

Synopsis

ചെന്നൈ സൂപ്പർ കിങ്സിനെ ഇങ്ങനെ തുടരെ തോല്‍പ്പിച്ചവരുണ്ടോ. ചെന്നൈക്ക് പരാജയപ്പെടുത്താൻ കഴിയാത്ത സംഘമായി ബെംഗളൂരു മാറി

ചെന്നൈ സൂപ്പർ കിങ്സിനെ ഇങ്ങനെ തുടരെ തോല്‍പ്പിച്ചവരുണ്ടോ. ചെന്നൈക്ക് പരാജയപ്പെടുത്താൻ കഴിയാത്ത സംഘമായി ബെംഗളൂരു മാറി, ഒന്ന് ജയിച്ചിട്ട് തന്നെ രണ്ട് വർഷമാകുന്നു. പക്ഷേ, ഇതിലും ആധിപത്യം ധോണിപ്പടയ്ക്ക് മുകളില്‍ സ്ഥാപിച്ചവരുണ്ട്

മറ്റാരുമല്ല, രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസാണ്. ചെന്നൈയെ തുടരെ നാല് തവണയല്ല അഞ്ച് കളികളില്‍ മുംബൈ പരാജയപ്പെടുത്തിയിട്ടുണ്ട്. അതും സാക്ഷാല്‍ ധോണി നായകനായിരിക്കെ തന്നെ.

2018 എഡിഷനില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്ന രണ്ടാം മത്സരത്തില്‍ ആരംഭിച്ച വിജയഗാഥ അവസാനിക്കുന്നത് 2019ല്‍ കിരീടം ചൂടിയാണ്. ജേതാക്കളായ 2019ല്‍ മാത്രം നാല് ജയങ്ങള്‍, ക്വാളിഫയര്‍ ഒന്നിലും ഫൈനലിലും ചെന്നൈയായിരുന്നു മുംബൈയുടെ എതിരാളികള്‍. ഫൈനലില്‍ ഒരു റണ്‍സിനായിരുന്നു മുംബൈയുടെ ജയം.

മുംബൈക്ക് സമാനമായി പഞ്ചാബ് കിങ്സും അഞ്ച് തുടർ ജയങ്ങള്‍ ചെന്നൈക്കെതിരെ നേടിയിട്ടുണ്ട്. 2021 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. ബെംഗളൂരുവിന് പുറമെ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാൻ റോയല്‍സും മുൻ ചാമ്പ്യന്മാർക്ക് എതിരെ നാല് ജയങ്ങള്‍ തോല്‍വിയറിയാതെ നേടിയിട്ടുണ്ട്.

Powered By:

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 28.4 കോടി വെള്ളത്തിലായോ ? തിളങ്ങുന്നത് 75 ലക്ഷത്തിന് ടീമിലെത്തിയ സര്‍ഫറാസ് ഖാന്‍
ഐപിഎല്‍ 2026: ചെന്നൈക്കൊപ്പം നിരാശ മാത്രം, തിരിച്ചുവന്നേ പറ്റൂ; സഞ്ജുവിന്റെ വീഴ്ചയ്ക്ക് പിന്നില്‍