
ലക്നൌ: ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കം. പവർ പ്ലേ പൂർത്തിയാകുമ്പോൾ ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്നാ നിലയിലാണ്. 25 റൺസുമായി അഭിഷേക് പോറെലും 11 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ. 15 റൺസ് നേടിയ കരുൺ നായരുടെ വിക്കറ്റാണ് ഡൽഹിയ്ക്ക് നഷ്ടമായത്.
ആദ്യ ഓവർ മുതൽ തന്നെ ഡൽഹി ആക്രമണം തുടങ്ങിയിരുന്നു. മൂന്ന് ബൗണ്ടറികൾ പിറന്ന ദിഗ്വേഷ് രതിയുടെ ആദ്യ ഓവറിൽ ആകെ 15 റൺസ് കണ്ടെത്താൻ ഡൽഹി ഓപ്പണാർമാരായ അഭിഷേക് പൊററെ ലിനും കരുൺ നായർക്കും കഴിഞ്ഞു. രണ്ടാം ഓവർ എറിയാനെത്തിയ പ്രിൻസ് യാദവിന്റെ ഓവറിൽ 7 റൺസ് മാത്രമാണ് പിറന്നത്. മൂന്നാം ഓവർ എറിയാൻ എയ്ഡൻ മാർക്രമിനെ പന്തേൽപ്പിച്ച നായകൻ റിഷഭ് പന്തിന്റെ തന്ത്രം ഫലിച്ചു. നാലാം പന്തിൽ കരുൺ നായരേ മടക്കിയയച്ച് മാർക്രം ലക്‌നൗവിന് മേൽക്കൈ സമ്മാനിച്ചു. 4 ഓവറുകൾ പൂർത്തിയായപ്പോൾ സ്കോർ ഒന്നിന് 38.
5ആം ഓവറിൽ വെറും 6 റൺസ് മാത്രം കണ്ടെത്താനെ ഡൽഹി ബാറ്റർമാർക്ക് കഴിഞ്ഞുള്ളു. പവർപ്ലേ അവസാനിക്കുന്നതിന് തൊട്ട് മുമ്പുള്ള ഓവറിൽ ടീം സ്കോർ 50 തികയ്ക്കാൻ കെ എൽ രാഹുലിനും അഭിഷേക് പോറെലിനും കഴിഞ്ഞു. രണ്ട് ബൌണ്ടറികൾ പിറന്ന ആവേശ് ഖാന്റെ ഓവറിൽ ആകെ 10 റൺസ് കൂടി എത്തിയതോടെ ടീം സ്കോർ 54ലേയ്ക്ക് ഉയർന്നു.
READ MORE: തുടക്കം മുതലാക്കാനാകാതെ ലക്നൌ; ഡൽഹി ക്യാപിറ്റൽസിന് 160 റൺസ് വിജയലക്ഷ്യം