ഹൈദരാബാദിൽ ഇന്ന് പൊടിപാറും; സൺറൈസേഴ്സിനെ നേരിടാൻ മുംബൈ ഇന്ത്യൻസ്

Published : Apr 23, 2025, 10:49 AM IST
ഹൈദരാബാദിൽ ഇന്ന് പൊടിപാറും; സൺറൈസേഴ്സിനെ നേരിടാൻ മുംബൈ ഇന്ത്യൻസ്

Synopsis

സീസണ്‍ തുടങ്ങിയപ്പോള്‍ 300ന് മുകളില്‍ സ്കോര്‍ നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ച ടീമാണ് സണ്‍റൈസേഴ്സ്.

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് - സൺറൈസേഴ്സ് ഹൈദരാബാദ് സൂപ്പര്‍ പോരാട്ടം. വൈകിട്ട് 7.30ന് ഹൈദരാബാദിലാണ് മത്സരം. പോയിന്റ് പട്ടികയിൽ മുന്നേറാൻ ഇരുടീമുകൾക്കും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. 

സീസണ്‍ തുടങ്ങിയപ്പോള്‍ 300ന് മുകളില്‍ സ്കോര്‍ നേടുമെന്ന് എല്ലാവരും ഉറപ്പിച്ച ടീമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ബാറ്റിം​ഗ്  വെടിക്കെട്ടുകാരുടെ ആഘോഷമുള്ളൊരു ടീം. പക്ഷേ സീസണ്‍ പകുതി എത്തുമ്പോൾ ഉദിച്ചുയരാനാകാതെ മങ്ങലിലാണ് സണ്‍റൈസേഴ്സ്. പോയിന്റ് പട്ടകയില്‍ ടീം ഒന്‍പതാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിൽ മാത്രമാണ് വെടിക്കെട്ട് ബാറ്റര്‍മാര്‍ ക്ലിക്കായത്. ഹൈദരാബാദ് ജയിച്ചതും രണ്ട് മത്സരങ്ങളിൽ മാത്രം. 

മുംബൈയ്ക്കെതിരെ ഇന്നിറങ്ങുമ്പോൾ സൺറൈസേഴ്സിന് കാര്യങ്ങള്‍ സിമ്പിളാണ്. ഓപ്പണിം​ഗില്‍ ഹെഡും അഭിഷേകും ചേര്‍ന്നൊരു വന്‍ തുടക്കമാണ് ടീം പ്രതീക്ഷിക്കുന്നത്. പക്ഷേ, ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബോള്‍ട്ടുമുള്‍പ്പെടെയുള്ള കരുത്തുറ്റ ബൗളര്‍മാരെ നേരിട്ട് വേണം ഹൈദരാബാദിന് കൂറ്റന്‍ സ്കോറിലേക്കെത്താന്‍. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഫോം ഓട്ടായ ഇഷാന്‍ കിഷന് ഇന്ന് നിര്‍ണായകമാണ്. മുന്‍ ഫ്രാഞ്ചെസിക്കെതിരെ തിളങ്ങാന്‍ കിഷന് ഇതൊരു അവസരം കൂടിയാണ്. 

അതേസമയം, മുംബൈയാകട്ടെ ചെന്നൈയ്ക്കെതിരായ ജയത്തോടെ ആകെ ആവേശത്തിലാണ്. രോഹിത് ഫോമിലെത്തിയതും സൂര്യകുമാർ യാദവ് റണ്‍സ് കണ്ടെത്തിയതും മുംബൈക്ക് ആശ്വാസമാണ്. കമ്മിന്‍സും ഷമിയുമാകും മുംബൈ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാവുക. രോഹിത്, കമ്മിന്‍സ് പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഹോം ഗ്രൗണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്കോര്‍ നേടാമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്. ഒരു തോല്‍വി കൂടി താങ്ങാന്‍ കഴിയാത്തതിനാല്‍ തകര്‍ത്തടിക്കാന്‍ തന്നെയാകും ഹൈദരാബാദിന്റെ ശ്രമം. ഇരുടീമുകളും നേര്‍ക്കുനേരെത്തുന്ന ഇരുപത്തിയഞ്ചാം മത്സരമാണ് ഇന്നത്തേത്. 14 ജയങ്ങളുമായി മുംബൈയാണ് കണക്കുകളില്‍ മുന്നില്‍.

READ MORE: മത്സര ശേഷം ഗോയങ്കയെ മൈൻഡ് ചെയ്യാതെ രാഹുൽ; 'കോൾഡ് ഹാൻഡ്-ഷേക്ക്' വീഡിയോ വൈറൽ

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്