Published : Apr 25, 2025, 07:31 PM ISTUpdated : Apr 25, 2025, 11:36 PM IST

ഐപിഎല്‍: ചെപ്പോക്കില്‍ ചരിത്രം കുറിച്ച് ഹൈദരാബാദ്, ചെന്നൈക്ക് ഏഴാം തോല്‍വി

Summary

നിർണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് തോല്‍വി. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ് എട്ട് പന്ത് ശേഷിക്കെ അഞ്ച് വിക്കറ്റിന് ജയം സ്വന്തമാക്കി. ചെപ്പോക്കിലെ ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. 

ഐപിഎല്‍: ചെപ്പോക്കില്‍ ചരിത്രം കുറിച്ച് ഹൈദരാബാദ്, ചെന്നൈക്ക് ഏഴാം തോല്‍വി

11:34 PM (IST) Apr 25

ചെന്നൈയുടെ തോല്‍വികള്‍ തുടരുന്നു; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം

44 റണ്‍സെടുത്ത ഇഷാൻ കിഷാനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ

കൂടുതൽ വായിക്കൂ

10:27 PM (IST) Apr 25

പവര്‍ പ്ലേയില്‍ ഇരട്ട പ്രഹരമേല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്! സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്രതിരോധത്തില്‍

ചെപ്പോക്കില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.

കൂടുതൽ വായിക്കൂ

09:48 PM (IST) Apr 25

ഹര്‍ഷലിന് നാല് വിക്കറ്റ്, തിളങ്ങിയത് ബ്രേവിസ് മാത്രം! ചെന്നൈക്കെതിരെ ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യം

മോശം തുടക്കമായിരുന്നു ചെന്നൈക്ക്. 47 റണ്‍സിനിടെ ഷെയ്ഖ് റഷീദ് (0), സാം കറന്‍ (9), ആയുഷ് മാത്രെ (30) എന്നിവരുടെ വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടമായി.

കൂടുതൽ വായിക്കൂ

09:03 PM (IST) Apr 25

നിരാശപ്പെടുത്തി ധോണി

സണ്‍റൈസേഴ്‌സിനെതിരെ ബാറ്റുകൊണ്ട് തിളങ്ങാനാകാതെ ധോണി. 10 പന്തില്‍ ആറ് റണ്‍സെടുത്ത് ഹർഷല്‍ പട്ടേലിന്റെ പന്തില്‍ പുറത്തായി.

08:09 PM (IST) Apr 25

ഹൈദരാബാദിന് മൂന്ന് വിക്കറ്റ് നഷ്ടം

നിർണായക മത്സരത്തില്‍ ഹൈദരാബാദിനെതിരെ ചെന്നൈക്ക് മോശം തുടക്കം. പവർപ്ലെയില്‍ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. ഷെയ്‌ഖ് റഷീദ്, ആയുഷ് മാത്രം, സാം കറണ്‍ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.

07:32 PM (IST) Apr 25

ബ്രേവിസ് ചെന്നൈ ജേഴ്‌സിയില്‍ അരങ്ങേറ്റത്തിന്! ജീവന്മരണ പോരില്‍ ഹൈദരാബാദിന് ടോസ്

രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. രചിന്‍ രവീന്ദ്ര, വിജയ് ശങ്കര്‍ എന്നിവര്‍ പുറത്തായി. ദീപക് ഹൂഡ, ഡിവാള്‍ഡ് ബ്രേവിസ് ടീമിലെത്തി.

കൂടുതൽ വായിക്കൂ


More Trending News