രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. രചിന്‍ രവീന്ദ്ര, വിജയ് ശങ്കര്‍ എന്നിവര്‍ പുറത്തായി. ദീപക് ഹൂഡ, ഡിവാള്‍ഡ് ബ്രേവിസ് ടീമിലെത്തി.

ചെന്നൈ: ഐപിഎഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ, ചെപ്പോക്കില്‍ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. രചിന്‍ രവീന്ദ്ര, വിജയ് ശങ്കര്‍ എന്നിവര്‍ പുറത്തായി. ദീപക് ഹൂഡ, ഡിവാള്‍ഡ് ബ്രേവിസ് ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.

ഇംപാക്ട് സബ്‌സ്: ട്രാവിസ് ഹെഡ്, അഭിനവ് മനോഹര്‍, സച്ചിന്‍ ബേബി, രാഹുല്‍ ചാഹര്‍, വിയാന്‍ മള്‍ഡര്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, ദീപക് ഹൂഡ, സാം കുറാന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

ഇംപാക്ട് സബ്‌സ്: അന്‍ഷുല്‍ കാംബോജ്, രവിചന്ദ്രന്‍ അശ്വിന്‍, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍.

കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. ഐപിഎല്ലിലെ ഫേവറേറ്റ് ടീമുകള്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചേ തീരൂ.

മുംബൈ ഇന്ത്യന്‍സിനോട് വമ്പന്‍ തോല്‍വി നേരിട്ടാണ് ഇരു ടീമുകളും ചെപ്പോക്കിലിറങ്ങുന്നത്. ക്യാപ്റ്റനായി ധോണി തിരികെയെത്തിയ സീസണില്‍ പ്ലേ ഓഫിലെത്താതെ ചെന്നൈ മടങ്ങുന്നത് ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല. അതുകൊണ്ട് തന്നെ ഹൈദരാബാദിനെതിരെ ധോണിക്കും സംഘത്തിനും ഇത് ജീവന്‍മരണ പോരാട്ടം തന്നെയാണ്.