ഐപിഎല്‍ താരലേലം: മാക്‌സ്‌വെല്‍ കളിക്കാനാഗ്രഹിക്കുന്ന ടീം ഇത്, കാരണക്കാര്‍ ഇതിഹാസങ്ങളും

By Web TeamFirst Published Feb 16, 2021, 10:45 AM IST
Highlights

കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പമായിരുന്ന മാക്‌സ്‌വെല്‍ തീർത്തും നിറം മങ്ങിയിരുന്നു. 

ഹാമില്‍ട്ടണ്‍: ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലുരിന്‍റെ ഭാഗമാകാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്‍. വിരാട് കോലി നയിക്കുന്ന ടീമിൽ കളിക്കാനാവുക വലിയ കാര്യമാണ്. എ ബി ഡിവില്ലിയേഴ്സിനെ പോലെയൊരു താരം ടീമിലുണ്ടെന്നതും ആര്‍സിബിയോടുള്ള ഇഷ്ടം കൂട്ടുന്നതായും മാക്‌സ്‌വെൽ പറഞ്ഞു. 

ട്വന്റി 20 പരമ്പരക്കായി ന്യൂസിലൻഡിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ പഞ്ചാബിനൊപ്പമായിരുന്ന മാക്‌സ്‌വെല്‍ തീർത്തും നിറം മങ്ങിയിരുന്നു. വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട മാക്‌സിക്ക് 13 മത്സരങ്ങളില്‍ 108 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 32. മോശം ഫോമിന് താരത്തിന് വലിയ വിമര്‍ശനം കേള്‍ക്കേണ്ടിവരികയും ചെയ്തു. 

വരുന്ന വ്യാഴാഴ്‌ചയാണ് (18-02-2021) ചെന്നൈയില്‍ ഐപിഎല്‍ താരലേലം. ഐപിഎല്‍ കരിയറില്‍ 82 മത്സരങ്ങളില്‍ 1505 റണ്‍സുള്ള മാക്‌സ്‌വെല്ലും പ്രതീക്ഷയിലാണ്. ഇത്തവണ രണ്ട് കോടി രൂപയാണ് മാക്‌സ്‌വെല്ലിന്‍റെ അടിസ്ഥാനവില. ആകെ 292 താരങ്ങളേയാണ് അന്തിമ പട്ടികയിലുള്ളത്. സ്റ്റീവ് സ്‌മിത്ത്, ഷാക്കിബ് അല്‍ ഹസന്‍, മൊയീന്‍ അലി, സാം ബില്ലിംഗ്‌സ്, ജേസന്‍ റോയ് തുടങ്ങിയ വിദേശ താരങ്ങള്‍ പട്ടികയിലുണ്ട്.

കേരളം മുഴുവൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വ്യാഴാഴ്ചത്തെ ഐപിഎല്‍ താരലേലത്തിനായി. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ 37 പന്തില്‍ സെഞ്ചുറി നേടിയ മുഹമ്മദ് അസ്‌ഹറുദ്ദീന് പുറമെ സച്ചിൻ ബേബി, വിഷ്ണു വിനോദ്, എം.ഡി. നിഥീഷ്, കരുണ്‍ നായര്‍ എന്നീ മലയാളി താരങ്ങള്‍ ലേല പട്ടികയിലുണ്ട്. എന്നാല്‍ ക്രിക്കറ്റില്‍ തിരിച്ചെത്തിയ പേസര്‍ എസ് ശ്രീശാന്ത് അന്തിമ പട്ടികയിലില്ല. 

ഐപിഎല്‍ താരലേലം: അസ്‌‌ഹറുദ്ദീൻറെ സ്വപ്‌നം ആ ടീം, സൂപ്പര്‍താരത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക
 

click me!