IPL Auction 2022: ചിലര്‍ക്ക് ടെന്‍ഷന്‍, ചിലര്‍ക്ക് സന്തോഷം, താരലേലം കാണുന്ന യുവതാരങ്ങളുടെ ചിത്രവുമായി രോഹിത്

Published : Feb 12, 2022, 07:13 PM IST
IPL Auction 2022: ചിലര്‍ക്ക് ടെന്‍ഷന്‍, ചിലര്‍ക്ക് സന്തോഷം, താരലേലം കാണുന്ന യുവതാരങ്ങളുടെ ചിത്രവുമായി രോഹിത്

Synopsis

ലേലത്തില്‍ പങ്കെടുക്കുന്ന യുസ്‌വേന്ദ്ര ചാഹല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ സോഫയിലിരുന്ന് ആവേശത്തേോടെ ലേലം കാണുമ്പോള്‍ ടീമുകള്‍ നേരത്തെ നിലനിര്‍ത്തിയ റിഷഭ് പന്തും സൂര്യകുമാര്‍ യാദവും ഇതിലൊന്നും വലിയ താല്‍പര്യമില്ലാതെ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം.

കൊല്‍ക്കത്ത: ബെംഗലൂരുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) കോടികള്‍ മാറി മറിയുമ്പോള്‍ അതീവ സമ്മര്‍ദ്ദത്തിലും അതേസമയം സന്തോഷത്തിലുമാണ് ഇന്ത്യയുടെ യുവതാരങ്ങള്‍. കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 (IND vs WI)പരമ്പരക്കായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍. ടീം അംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ടിവിയില്‍ ലേലം കാണുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ലേലത്തില്‍ പങ്കെടുക്കുന്ന യുസ്‌വേന്ദ്ര ചാഹല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവര്‍ സോഫയിലിരുന്ന് ആവേശത്തേോടെ ലേലം കാണുമ്പോള്‍ ടീമുകള്‍ നേരത്തെ നിലനിര്‍ത്തിയ റിഷഭ് പന്തും സൂര്യകുമാര്‍ യാദവും ഇതിലൊന്നും വലിയ താല്‍പര്യമില്ലാതെ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. ചിലര്‍ക്ക് ടെന്‍ഷന്‍, ചിലര്‍ക്ക് സന്തോഷം എന്ന അടിക്കുറിപ്പോടെയാണ് രോഹിത് ചിത്രം പങ്കുവെച്ചത്.

ഐപിഎല്‍ ലേലത്തിലെ ആദ്യ ദിനത്തിലെ വിലകൂടി താരമാണ് ഇഷാന്‍ കിഷന്‍. 15.25 കോടി രൂപക്കാണ് ഇഷാന്‍ കിഷനെ മുംബൈ തിരിച്ചു പിടിച്ചത്. അതേസമയം പുതിയ സീസണില്‍ പുതിയ നായകനെ തേടുന്ന കൊല്‍ക്കത്ത നൈറ്റ റൈഡേഴ്സാകട്ടെ യുവതാരം ശ്രേയസ് അയ്യരെ 12.25 കോടി മുടക്കി ആദ്യം തന്നെ ടീമിലെത്തിച്ചു.

കഴിഞ്ഞ സീസണില്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റപ്പോള്‍ ക്യാപ്റ്റനായ റിഷഭ് പന്തിനെ ഡല്‍ഹി നിലനിര്‍ത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്