IPL Auction 2022: ലേലത്തില്‍ പങ്കെടുക്കാന്‍ ചില ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് കോലി

Published : Feb 08, 2022, 09:18 PM IST
IPL Auction 2022: ലേലത്തില്‍ പങ്കെടുക്കാന്‍ ചില ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് കോലി

Synopsis

ബാഗ്ലൂര്‍ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ തന്നിലര്‍പ്പിച്ച വിശ്വാസവും ഏറ്റവും പ്രിയപ്പെട്ടതാണ്. മറ്റനേകം ടീമുകളുണ്ടായിരുന്നു അന്നും. അവരാരും തന്നെ പിന്തുണക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെന്നും കോലി പറഞ്ഞു.

ബാംഗ്ലൂര്‍: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെ ഐപിഎല്‍ താരലേത്തില്‍(IPL Auction 2022) പങ്കെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ചില ടീമുകള്‍ സമീപിച്ചിരുന്നുവെന്ന് വ്യക്തമാക്കി വിരാട് കോലി(Virat Kohli). എന്നാല്‍ മറ്റേതെങ്കിലും ടീമിനൊപ്പം കിരീടം നേടുന്നതല്ല ആര്‍സിബിയോടുള്ള കൂറാണ് തനിക്ക് പ്രധാനമെന്നും  ആര്‍സിബി പോഡ്കാസ്റ്റില്‍ കോലി പറഞ്ഞു.

എന്നെ ഏതാനും ടീമുകള്‍ സമീപിച്ചിരുന്നു. ലേലത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച്. ഞാന്‍ അതിനെക്കുറിച്ച് ആലോചിച്ചു. എന്നാല്‍ ബാംഗ്ലൂരിനോടുള്ള കൂറാണ് എനിക്കേറ്റവും പ്രധാനമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വേറെ ഏതെങ്കിലും ടീമിനൊപ്പം ചേര്‍ന്ന് ഐപിഎല്‍ കിരീടം നേടിയാല്‍ ചിലപ്പോള്‍ നാലോ അഞ്ചോ പേര്‍ പറയുമായിരിക്കും, നിങ്ങള്‍ ആ ടീമിനൊപ്പം ഐപിഎല്‍ കിരീടം നേടിയല്ലോ എന്ന്. പക്ഷെ ആ സന്തോഷത്തിന് അഞ്ച് മിനിറ്റിന്‍റെ ആയുസേയുള്ളു. ആറാം മിനിറ്റില്‍ നിങ്ങലെ മറ്റ് ചിലകാര്യങ്ങള്‍ വേട്ടയാടും.

ബാഗ്ലൂര്‍ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ തന്നിലര്‍പ്പിച്ച വിശ്വാസവും ഏറ്റവും പ്രിയപ്പെട്ടതാണ്. മറ്റനേകം ടീമുകളുണ്ടായിരുന്നു അന്നും. അവരാരും തന്നെ പിന്തുണക്കുകയോ വിശ്വസിക്കുകയോ ചെയ്തിട്ടില്ലെന്നും കോലി പറഞ്ഞു.2008ലെ ആദ്യ താരലേലത്തില്‍ ബാംഗ്ലൂരിലെത്തിയ കോലി കരിയറില്‍ ഇതുവരെ മറ്റൊരു ടീമിനായും കളിച്ചിട്ടില്ല. 2013ല്‍ ബാംഗ്ലൂരിന്‍റെ ക്യാപ്റ്റനായും കോലി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ സീസണൊടുവിലാണ് കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞത്. ബാംഗ്ലൂരിനായി 207 മത്സരങ്ങള്‍ കളിച്ച കോലി 6283 റണ്‍സടിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ആദ്യ സീസണ്‍ മുതല്‍ ഇതുവരെ ഒരു ടീമിനായി മാത്രം കളിച്ചിട്ടുള്ള ഒരേയൊരു കളിക്കാരനാണ് വിരാട് കോലി.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍