
അബുദാബി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി 25.20 കോടി രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയെങ്കിലും ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് കൈയില്‍ കിട്ടുക 18 കോടി രൂപ മാത്രം. ടീമിലെ വിദേശതാരത്തിന് ലേലത്തില്‍ നല്‍കാവുന്ന പരമാവധി തുകയ്ക്ക് ബിസിസിഐ ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിബന്ധനയാണ് റെക്കോര്‍ഡ് തുകയക്ക് കൊല്‍ക്കത്തയിലെത്തിയെങ്കിലും ഗ്രീനിന് 18 കോടി രൂപ മാത്രം കിട്ടാന്‍ കാരണമായത്.
ടീമില്‍ നിലനിർത്തുന്ന താരത്തിന് മുടക്കിയ ഉയര്‍ന്ന തുകയോ, വിളിച്ചെടുത്തൊരു വിദേശ താരത്തിനായി മുടക്കുന്ന ഉയര്‍ന്ന തുകയോ ഏതാണ് കുറവെങ്കില്‍ അത് മാത്രമാകും എത്ര ഉയര്‍ന്ന തുകയക്ക് ഒരു വിദേശ താരത്തെ വിളിച്ചെടുത്താലും ആ വിദേശ താരത്തിന് കൈയില്‍ കിട്ടുക. നിലവില്‍ ഒരു ടീമിന് നിലനിര്‍ത്തുന്ന താരങ്ങള്‍ക്കായി പരമാവധി മുടക്കാവുന്ന തുക 18 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 25.20 കോടി രൂപക്ക് കൊല്‍ക്കത്ത വിളിച്ചെടുത്താലും ഗ്രീനിന് 18 കോടി രൂപ മാത്രം കൈയില്‍ കിട്ടുക.
എന്നാല്‍ ഗ്രീനിനെ സ്വന്തമാക്കാൻ കൊല്‍ക്കത്ത മുടക്കിയ 25.20 കോടി രൂപയിലെ ബാക്കി വരുന്ന 7.20 കോടി രൂപ കൊല്‍ക്കത്ത ബിസിസിഐക്ക് നല്‍കണം. കളിക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ബിസിസിഐ ഫണ്ടിലേക്കാവും ഈ തുക പോകുക. 2024ലെ ഐപിഎൽ മിനി താരലേലത്തില്‍ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 24.75 കോടി രൂപക്ക് വിളിച്ചെടുത്തതായിരുന്നു ഐപിഎല്‍ ലേലത്തില്‍ ഒരു വിദേശ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന തുക. ആ റെക്കോര്‍ഡാണ് ഗ്രീന്‍ ഇന്ന് മറികടന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓസീസ് നായകന്‍ പാറ്റ് കമിന്‍സിനെ 20.50 കോടി രൂപക്ക് വിളിച്ചെടുത്തതാണ് വിദേശതാരത്തിന് ലഭിച്ച മൂന്നാമത്തെ ഉയര്‍ന്ന തുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!