
ബെംഗലൂരു: ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്കായി(Shreyas Iyer) പൊരിഞ്ഞ ലേലം വിളി. പുതിയ സീസണിലേക്ക് നായകനെ തേടുന്ന കൊല്‍ക്കത്തയും(Kolkata Knight Riders) ഈ സീസണിലെ പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സും(Gujarat Titans) ചേര്‍ന്നാണ് ശ്രേയസ് അവസാന റൗണ്ടില്‍ വാശിയോടെ ലേലം വിളിച്ചത്.
ആദ്യ റൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും അയ്യരുടെ നിലവിലെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലായിരുന്നു ലേലം വിളി. അയ്യരുടെ മൂല്യം ഏഴ് കോടി പിന്നിട്ടതോടെ കൊല്‍ക്കത്തയും രംഗത്തെത്തി. ഒടുവില്‍ 9.75 കോടി പിന്നിട്ടതോടെ ഡല്‍ഹി പിന്‍മാറി.
ഐപിഎല്‍ ലേലം ലൈവ് അപ്ഡേറ്റ്സ് അറിയാം
പിന്നീടായിരുന്നു ഗുജറാത്ത് ടൈറ്റന്‍സും കൊല്‍ക്കത്തയും ചേര്‍ന്ന് അയ്യര്‍ക്കായി വാശിയോടെ ലേലം വിളിച്ചത്. ഒടുവില്‍ 10 കോടിയും പിന്നിട്ട് 12.25 കോടിക്ക് ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീമിലെത്തിച്ചു. പുതിയ സീസണില്‍ ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തയുടെ നായകനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മുംബൈയുടെ വിശ്വസ്തനായിരുന്ന ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടിനെ സ്വന്തമാക്കിയ രാജസ്ഥാനാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ടീം. ബോള്‍ട്ടിന്‍റെ ടീമായിരുന്ന മുംബൈ ഇന്ത്യന്‍സും ബാംഗ്ലൂരും തമ്മിലായിരുന്നു ആദ്യ റൗണ്ടില്‍ ലേലം വിളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സും ആദ്യ റൗണ്ടില്‍ ബോള്‍ട്ടിനായി രംഗത്തെത്തി.
അഞ്ച് കോടി പിന്നിട്ടതോടെ വാശിയോടെ മുംബൈ ഇന്ത്യന്‍സും ബോള്‍ട്ടിനെ തിരിച്ചുപിടിക്കാന്‍ രംഗത്തെത്തി. ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ എട്ടു കോടിക്ക് മുന്നില്‍ മുംബൈയും ബാംഗ്ലൂരും പിന്‍മാറി. എട്ട് കോടി രൂപക്ക് ബോള്‍ട്ട് രാജസ്ഥാനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!