ഐപിഎല്‍ കാണാന്‍ കൂടുതല്‍ സൗകര്യങ്ങള്‍! കൊച്ചിയിലും പാലക്കാടും ഫാന്‍ പാര്‍ക്കുകള്‍

Published : Mar 21, 2025, 07:40 PM ISTUpdated : Mar 22, 2025, 01:38 AM IST
ഐപിഎല്‍ കാണാന്‍ കൂടുതല്‍ സൗകര്യങ്ങള്‍! കൊച്ചിയിലും പാലക്കാടും ഫാന്‍ പാര്‍ക്കുകള്‍

Synopsis

സംസ്ഥാനത്ത് കൊച്ചിയും പാലക്കാടുമാണ് ഐപിഎല്‍ ഫാന്‍ പാര്‍ക്കുകളുടെ വേദി.

തിരുവനന്തപുരം: ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകുമ്പോള്‍ ആവേശപ്പൂരത്തില്‍ പങ്കാളികളാകാന്‍ മലയാളികളും. ഐപിഎല്‍ ആവേശം അല്‍പ്പംപോലും ചോരാതെ ആരാധകര്‍ക്ക് മത്സരങ്ങള്‍ വലിയ സ്‌ക്രീനില്‍ തത്സമയം ആസ്വദിക്കാന്‍ സൗകര്യം ഒരുക്കിയിരിക്കുകയാണ് ബിസിസിഐ. സംസ്ഥാനത്ത് കൊച്ചിയും പാലക്കാടുമാണ് ഐപിഎല്‍ ഫാന്‍ പാര്‍ക്കുകളുടെ വേദി. മാര്‍ച്ച് 22, 23 തീയതികളിലെ മത്സരങ്ങളാണ് കൊച്ചിയില്‍ സജ്ജീകരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. 

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടാണ് കൊച്ചിയിലെ വേദി. മാര്‍ച്ച് 29,30 തീയതികളില്‍ നടക്കുന്ന മത്സരങ്ങളാണ് പാലക്കാട് കോട്ടമൈതാനത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഫാന്‍ പാര്‍ക്കിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം കൂടാതെ ഫുഡ് സ്റ്റാള്‍, സംഗീത നിശ, കുട്ടികളുടെ വിവിധ ഗെയിമുകള്‍ എന്നിവയും ഐപിഎല്‍ ആരാധകര്‍ക്ക് ആസ്വദിക്കാനായി ഫാന്‍ പാര്‍ക്കുകളില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 50 നഗരങ്ങളിലാണ് ബിസിസിഐ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കിയിട്ടുള്ളത്.

PREV
Read more Articles on
click me!

Recommended Stories

ഒരു വിക്കറ്റ് അകലെ ജസ്പ്രീത് ബുമ്രയെ കാത്തിരിക്കുന്നത് മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത ചരിത്രനേട്ടം
കാമുകി മഹൈക ശർമയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാപ്പരാസികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ