അണ്ടര്‍ 16 തിരുവനന്തപുരം ജില്ല ക്രിക്കറ്റ് ടീം സെലക്ഷന്‍ 30ന്; അപേക്ഷകള്‍ അയക്കാം

Published : Mar 21, 2025, 06:35 PM IST
അണ്ടര്‍ 16 തിരുവനന്തപുരം ജില്ല ക്രിക്കറ്റ് ടീം സെലക്ഷന്‍ 30ന്; അപേക്ഷകള്‍ അയക്കാം

Synopsis

യോഗ്യതയുള്ള കളിക്കാര്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ 28ന് തീയതിക്ക് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടേതാണ്.

തിരുവനന്തപുരം: 16 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച (30-03-2025) രാവിലെ 8 മണിക്ക് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കും. 2009 സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ തിരുവനന്തപുരം ജില്ലയില്‍ ജനിച്ചവരോ, അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ തീയതിക്കു ശേഷം മറ്റു സ്ഥലങ്ങളില്‍ ജനിക്കുകയും കഴിഞ്ഞ ഒരുവര്‍ഷമെങ്കിലുമായി തിരുവനന്തപുരം ജില്ലയിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുകയും ചെയ്യുന്നവരോ ആയ കളിക്കാരായിരിക്കണം അപേക്ഷകര്‍. യോഗ്യതയുള്ള കളിക്കാര്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ ഓഫീസില്‍ 28ന് തീയതിക്ക് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടേതാണ്. വിശദവിവരങ്ങള്‍ക്ക് 9645342642, 9778193839   എന്നീ നമ്പരുകളില്‍ ബന്ധപെടുക.

PREV
Read more Articles on
click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍