
മുംബൈ: അടുത്തവർഷം അവസാനം നടക്കാനിരിക്കുന്ന ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി ഐപിഎല്‍ ടീമുകള്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ചില പ്രമുഖ താരങ്ങൾ ടീമിൽ തുടരുന്നതിനായി 40 കോടി രൂപ വരെ പ്രതിഫലമായി ആവശ്യപ്പെട്ടതാണ് ഫ്രാഞ്ചൈസികളെ വലയ്ക്കുന്നതെന്ന് 'ക്രിക്ബസ്' റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മെഗാ താരലേലത്തിന് മുമ്പ് ടീമിലെ പ്രധാന കളിക്കാരെ കൂടെ നിർത്തുന്നത് ടീമുകള്‍ക്ക് കടുത്ത വെല്ലുവിളിയാകുമെന്നാണ് സൂചന.
തങ്ങള്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയാൽ മാത്രമേ ടീമിൽ തുടരൂ രണ്ട് പ്രമുഖ താരങ്ങൾ ഫ്രാഞ്ചൈസികളെ അറിയിച്ചുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെഗാ ലേലത്തിൽ പങ്കെടുത്താൽ ഇതിലും വലിയ തുക ലഭിക്കുമെന്ന് കരുതുന്ന കൂടുതൽ താരങ്ങൾ വരും ദിവസങ്ങളിൽ ഇതേ നിലപാട് സ്വീകരിച്ചേക്കുമെന്നാണ് ടീമുകളെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ, വൻ തുക ആവശ്യപ്പെട്ട താരങ്ങളിൽ ഒരാളെങ്കിലും പ്രതിഫലത്തിനൊപ്പം ടീമിന്‍റെ നായകസ്ഥാനവും നിബന്ധനയായി മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
താരങ്ങൾ ടീമിൽ തുടരാതെ ലേലത്തിലേക്ക് ഇറങ്ങുന്ന പ്രവണത ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. 2025-ലെ മെഗാ ലേലത്തിന് മുന്നോടിയായി റിഷഭ് പന്തും ശ്രേയസ് അയ്യരും ടീമുകളുടെ റീടെൻഷൻ ഓഫറുകൾ നിരസിച്ച് ലേലത്തിൽ പങ്കൈടുക്കുകയും, യഥാക്രമം 27 കോടി രൂപയ്ക്കും 26.75 കോടി രൂപയ്ക്കും പുതിയ ടീമുകളിലേക്ക് മാറുകയും ചെയ്തിരുന്നു. ഫ്രാഞ്ചൈസികളുടെ ആകെ ലേലത്തുകയുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ ആവശ്യങ്ങൾ വിലയിരുത്തപ്പെടുന്നത്. 2025-ലെ ലേലത്തിൽ ടീമുകൾക്ക് ആകെ ഉണ്ടായിരുന്ന തുക 120 കോടി രൂപയായിരുന്നു. എന്നാൽ 2028 ലേലത്തിലേക്ക് എത്തുമ്പോൾ ടീമുകളുടെ ലേലത്തുക 150 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഒരു കളിക്കാരന് മാത്രം 40 കോടി രൂപ നൽകേണ്ടി വന്നാൽ, അത് ഒരു ടീമിന്‍റെ ആകെ ബജറ്റിന്‍റെ കാൽഭാഗത്തിലധികവും കൈയ്യടക്കും. ഇത് മറ്റു കളിക്കാരെ സ്വന്തമാക്കുന്നതിൽ ടീമുകൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും. മെഗാ ലേലത്തിനായി ബിസിസിഐ അനുവദിക്കുന്ന അന്തിമ ലേലത്തുകയെ അടിസ്ഥാനമാക്കിയാകും ഫ്രാഞ്ചൈസികളുടെയും താരങ്ങളുടെയും ഭാവി തീരുമാനങ്ങൾ എന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!