
മുംബൈ: അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെയും അര്‍ഷ്ദീപ് സിംഗിനെയും പരസ്പരം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്സും. കൈമാറ്റ നടപടികൾ പൂർത്തിയാക്കുന്നതിനായി ഇരു ഫ്രാഞ്ചൈസികളും തങ്ങളുടെ താൽപ്പര്യപത്രം ബിസിസിഐക്ക് കൈമാറി. ഔദ്യോഗിക കരാറുകളിലെ അന്തിമ ഒപ്പുവെക്കൽ മാത്രമാണ് ഇനി ബാക്കിയുള്ളത്. താരകൈമാറ്റം സംബന്ധിച്ച് നാളെയോ മറ്റന്നാളോ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
തീരുമാനം എടുക്കാൻ ഹാർദിക് പാണ്ഡ്യ കൂടുതല്‍ സമയം ചോദിച്ചിരുന്നതിനാലാണ് ഇടപാടിൽ ചെറിയ കാലതാമസം നേരിട്ടത്. എന്നാൽ നിലവിൽ ഹാർദിക്കും അർഷ്ദീപും കൈമാറ്റത്തിന് പൂർണ്ണ സമ്മതം അറിയിച്ചതോടെ പ്രതിസന്ധികൾ ഒഴിഞ്ഞു. ഐപിഎൽ ട്രേഡിങ് ചട്ടങ്ങൾ അനുസരിച്ച് കളിക്കാരുടെ ഒപ്പോടുകൂടിയ സമ്മതപത്രവും ഫ്രാഞ്ചൈസികൾ തമ്മിലുള്ള സാമ്പത്തിക കരാറുകളും പൂർത്തിയായാൽ മാത്രമേ ബിസിസിഐ അംഗീകാരം നൽകുകയുള്ളൂ.
പേസ് ബൗളിങ് നിര ശക്തമാക്കാനാണ് മുംബൈ ഇന്ത്യൻസ് അർഷ്ദീപിനെ ടീമിലെത്തിക്കുന്നത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം ബോൾ ചെയ്യാൻ ശേഷിയുള്ള മികച്ചൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളറുടെ കുറവ് കഴിഞ്ഞ സീസണുകളിൽ മുംബൈ അനുഭവിച്ചിരുന്നു. ടി20 ക്രിക്കറ്റിൽ പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങുന്ന അർഷ്ദീപിന്‍റെ സാന്നിധ്യം മുംബൈയുടെ ബൗളിങ്ങിന് വലിയ കരുത്തേകും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഹാർദിക്കിന്‍റെ വരവ് പഞ്ചാബ് കിങ്സിന്‍റെ ബാറ്റിങ്-ബൗളിങ് സന്തുലിതാവസ്ഥ മെച്ചപ്പെടുത്തും. എന്നാൽ ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഹാർദിക് എത്താൻ സാധ്യതയില്ല. നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ തന്നെ പഞ്ചാബിനെ നയിക്കുന്നത് തുടരുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. സീനിയർ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിന് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുകയാകും ഹാർദിക്കിന്‍റെ പ്രധാന ചുമതല. കന്നി കിരീടം ലക്ഷ്യമിടുന്ന പഞ്ചാബിന് ഹാർദിക്കിന്‍റെ അനുഭവസമ്പത്ത് നിർണായകമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!